ഊബറെന്ന് ധരിച്ച് മറ്റൊരു കാറില്‍ കയറിയ യുവതിയെ 14 മണിക്കൂര്‍ പീഡനത്തിനിരയാക്കി കൊലപ്പെടുത്തി

അമേരിക്കയിലെ സൗത്ത് കാരലൈനയില്‍ ഊബര്‍ ടാക്‌സിയെന്ന് തെറ്റിദ്ധരിച്ച് മറ്റൊരു കാറില്‍ കയറിയ കോളജ് വിദ്യാര്‍ഥിനി കൊല്ലപ്പെട്ടു.
ഇരുപത്തിയൊന്നുകാരിയായ സാമന്ത ജോസഫ്‌സണ്‍ ആണ് ക്രൂരമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ നതാനിയേല്‍ റൗല്‍ഡ്(24) അറസ്റ്റിലായിട്ടുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ച കൊളംബിയയിലെ ഒരു ബാറില്‍ പുലര്‍ച്ചെ രണ്ട് മണി വരെ സുഹൃത്തുക്കള്‍ക്കൊപ്പം ചെലവഴിച്ചതിന് ശേഷമാണ് സാമന്ത ഊബര്‍ ടാക്‌സി ബുക്ക് ചെയ്തത്.
പിന്നാലെ അതുവഴി വന്ന കറുത്ത കാര്‍ കണ്ട സാമന്ത ഊബറെന്ന് കരുതി കൈ കാണിച്ചു. കാര്‍ മുന്നില്‍ നിര്‍ത്തിയതോടെ സാമന്ത ഡോര്‍ തുറന്ന് പിന്‍സീറ്റില്‍ കയറിയിരുന്നു. എന്നാലത് നതാനിയേലിന്റെ വാഹനമായിരുന്നു.

കാറില്‍ കയറിയ സാമന്തയെ നതാനിയേല്‍ 14 മണിക്കൂര്‍ ക്രൂരമായി പീഡിപ്പിച്ചു. വിജനമായ പ്രദേശത്തുള്ള വയലിലാണ് സാമന്തയുടെ മൃതദേഹം കണ്ടെത്തിയത്.
രണ്ടാം ദിവസം, ഞായറാഴ്ച രാവിലെയോടെയാണ് നതാനിയേലിന്റെ വാഹനം പൊലീസ് കണ്ടെത്തിയത്. കാറിന്റെ ഡിക്കിയില്‍ രക്തം പുരണ്ടിരുന്നു. അത് സാമന്തയുടേതാണ് എന്നാണ് പൊലീസ് നിഗമനം.
കൊലയാളി നതാനിയേലിനെ പോലീസ്‌സംഘം പിന്തുടര്‍ന്ന് കീഴ്‌പ്പെടുത്തി. ബിരുദപഠനം പൂര്‍ത്തിയാക്കി നിയമപഠനത്തിനായി കാത്തിരിക്കുമ്പോഴായിരുന്നു സാമന്തയുടെ മരണം. തലയിലും കഴുത്തിലും മുഖത്തും കാലിലും ആഴത്തില്‍ മുറിവേറ്റിരുന്നു. കാറില്‍ നതാനിയേലിനൊപ്പമുണ്ടായിരുന്ന പെണ്‍സുഹൃത്തിനെ പൊലീസ് ചോദ്യം ചെയ്തു.
ഇവരില്‍ നിന്ന് മയക്കുമരുന്ന് പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു. സാമന്തയുടെ മരണത്തില്‍ അമേരിക്കയില്‍ വന്‍ പ്രതിഷേധം അരങ്ങേറി.
https://www.facebook.com/Malayalivartha

























