പാക്കിസ്ഥാനിലെ ബാലക്കോട്ടില്‍ ഇന്ത്യ വ്യോമാക്രമണം നടത്തിയിട്ട് ഒരുമാസം പിന്നിട്ടു, എന്നാല്‍ ഇപ്പോഴും ഇന്ത്യന്‍ വ്യോമസേനയുടെ ആക്രമണ ഭീതിയിലാണ് പാക്കിസ്ഥാന്‍ , വ്യോമാക്രമണത്തിന് പിന്നാലെ കൈവശമുള്ള പോര്‍വിമാനങ്ങളും റഡാര്‍ സംവിധാനങ്ങളും സജ്ജമാക്കി അതിര്‍ത്തിയില്‍ അതീവ ജാഗ്രതയില്‍ പാക്കിസ്ഥാന്‍

പാക്കിസ്ഥാനിലെ ബാലക്കോട്ടില്‍ ഇന്ത്യ വ്യോമാക്രമണം നടത്തിയിട്ട് ഒരുമാസം പിന്നിട്ടു. എന്നാല്‍ ഇപ്പോഴും ഇന്ത്യന്‍ വ്യോമസേനയുടെ ആക്രമണ ഭീതിയിലാണ് പാക്കിസ്ഥാന്‍ എന്ന് റിപ്പോര്‍ട്ട്. വ്യോമാക്രമണത്തിന് പിന്നാലെ കൈവശമുള്ള പോര്‍വിമാനങ്ങളും റഡാര്‍ സംവിധാനങ്ങളും സജ്ജമാക്കി അതിര്‍ത്തിയില്‍ അതീവ ജാഗ്രതയിലാണ് പാക്കിസ്ഥാന്‍. എഫ് 16, ചൈനീസ് പോര്‍വിമാനങ്ങള്‍ എല്ലാം അതിര്‍ത്തി പ്രദേശങ്ങളിലെ വ്യോമ താവളങ്ങളിലേക്ക് മാറ്റി പാക്കിസ്ഥാന്‍ കാത്തിരിക്കുകയാണ്.
കഴിഞ്ഞ ദിവസവും പാക്കിസ്ഥാന്റെ പോര്‍വിമാനങ്ങള്‍ ഇന്ത്യയുടെ വ്യോമാതിര്‍ത്തിക്ക് സമീപം നിരീക്ഷണം നടത്തിയിരുന്നു. നാലു എഫ്16 പോര്‍വിമാനങ്ങളും ആളില്ലാ വിമാനവുമാണ് പഞ്ചാബ് പ്രദേശത്തെ അതിര്‍ത്തിക്ക് സമീപമെത്തി മടങ്ങിയത്. ഇന്ത്യന്‍ വ്യോമസേനയുടെ പെട്ടെന്നുള്ള നീക്കമാണ് പാക്ക് പോര്‍വിമാനങ്ങളെ തിരിച്ചോടിച്ചത്.
തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് സംഭവം. പാക്ക് പോര്‍വിമാനങ്ങളുടെ നീക്കം പെട്ടെന്ന് തന്നെ ഇന്ത്യന്‍ വ്യോമസേനയുടെ റഡാറില്‍ കണ്ടെത്തുകയും സമീപത്തെ വ്യോമതാവളങ്ങളില്‍ നിന്ന് സുഖോയ് 30 എംകെഐ, മിറാഷ് 2000 പോര്‍വിമാനങ്ങള്‍ ടേക്ക് ഓഫ് ചെയ്യുകയുമായിരുന്നു. ഇതോടെ പാക്ക് പോര്‍വിമാനങ്ങളും ഡ്രോണും തിരികെ പോയി.
പാക്ക് വ്യോമസേനയുടെ പോര്‍വിമാനങ്ങള്‍ അതിര്‍ത്തി പ്രദേശത്തേക്ക് വന്നതായി ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സൂപ്പര്‍സോണിക് ശബ്ദത്തോടെയാണ് നാലു വിമാനങ്ങള്‍ പറന്നത്. അതിര്‍ത്തിയില്‍ നിന്ന് പത്ത് കിലോമീറ്റര്‍ അടുത്തുവരെ വന്നാണ് പാക്ക് പോര്‍വിമാനങ്ങള്‍ മടങ്ങിയത്. കഴിഞ്ഞ മാസം രാജസ്ഥാനില്‍ രണ്ടു ഡ്രോണുകള്‍ ഇന്ത്യ വെടിവച്ചിട്ടിരുന്നു.
പുല്‍വാമ ഭീകരാക്രമണത്തിലെ പങ്ക് നിഷേധിച്ച് പാക്കിസ്ഥാന്‍. പാക് മണ്ണില്‍ ഭീകരക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും പരിശോധനയ്ക്ക് ഇന്ത്യന്‍ സംഘത്തിന് അനുമതി നല്‍കാന്‍ തയ്യാറാണെന്നും പാക്കിസ്ഥാന്‍ അറിയിച്ചു. അതിനിടെ, കശ്മീരിലെ ഷോപ്പിയാനില്‍ സുരക്ഷാസേന മൂന്ന് ഭീകരരെ വധിച്ചു.
പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യ നല്‍കിയ തെളിവിനുള്ള മറുപടിയിലാണ് പാക്കിസ്ഥാന്‍ ആരോപണങ്ങള്‍ നിഷേധിക്കുന്നത്. പാക് പൗരന്മാര്‍ക്ക് ആക്രമണത്തില്‍ പങ്കില്ല. പാക്കിസ്ഥാനിലെ 22 ഇടങ്ങളില്‍ ഭീകരക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നതിന്റെ വിശദാംശങ്ങള്‍ ഇന്ത്യ നല്‍കിയിരുന്നു. ഇത് തെറ്റാണെന്നാണ് പാക്കിസ്ഥാന്റെ മറുപടി. ഭീകരക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഇന്ത്യ അവകാശപ്പെടുന്ന 22 ഇടങ്ങളില്‍ പരിശോധന നടത്താന്‍ ഇന്ത്യന്‍ സംഘത്തെ അനുവദിക്കാമെന്നും പാക്കിസ്ഥാന്‍ അവകാശപ്പെടുന്നു.
സമയം, ഷോപ്പിയാനിലെ കെല്ലാര്‍ മേഖലയില്‍ സുരക്ഷാസേനയ്ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്. ഒരാഴ്ചയ്!ക്കിടെ മേഖലയിലുണ്ടാകുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്. ഇതിനിടെ, കുപ്!വാരയിലെ ഹന്ദ്!വാരയിലും സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി.
https://www.facebook.com/Malayalivartha

























