പത്തൊമ്പതാമത്തെ വയസിൽ സിറിയയിലേയ്ക്ക് ഒളിച്ചോടി ഇരുപത്തിനാല് വയസ്സിനുള്ളിൽ മൂന്ന് വിവാഹം കഴിച്ച ഐഎസ്‌ഐഎസ് വധുവിന് അമേരിക്കയിലേയ്ക്ക് മടങ്ങണമെന്ന് ആവശ്യം...

19-ാം വയസിൽ സിറിയയിലേയ്ക്ക് ഒളിച്ചോടിയ ഐഎസ്‌ഐഎസ് വധു അമേരിക്കയിലേക്ക് മടങ്ങിവരണമെന്ന ആവശ്യവുമായി രംഗത്ത്. ഹുദാ മുത്താന(24)യാണ് വീണ്ടും അമേരിക്കയിലേക്ക് മടങ്ങി വരണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. 19-ാം വയസിലാണ് മുത്താന സിറിയയിലേക്ക് ഒളിച്ചോടിയത്. കേളേജ് ആവിശ്യത്തിന് എന്ന പേരില്‍ വാങ്ങിയ പണം കൊണ്ട് തുര്‍ക്കി വരെ എത്തി. അവിടെ നിന്നും അതിര്‍ത്തിവഴി സിറിയയിലേക്ക് കടക്കുകയായിരുന്നു. സിറിയയില്‍ എത്തിയ ശേഷം വീട്ടിലേക്ക് വിളിച്ച് കാര്യം പറഞ്ഞു.
24 വയസിനിടെ മൂന്ന് ഐഎസ്‌ഐഎസ് ഭീകരരെ വിവാഹം ചെയ്തു. എന്നാല്‍ ഇവരാരും ഇന്ന് ജീവനോടെയില്ല. ഒരു വയസുള്ള മകനുണ്ട്. ഓണ്‍ലൈന്‍ വഴിയാണ് മുത്താന ഐസ്‌ഐഎസിലേക്ക് ആകൃഷ്ഠയാകുന്നത്. യുഎസിലേക്ക് തിരികെ പ്രവേശിപ്പിച്ചാല്‍ നല്ല പൗരയായി തുടരാമെന്നാണ് മുത്താന പറയുന്നത്. എന്നാല്‍ ട്രംപ് ഇത് അംഗീകരിച്ചിട്ടില്ല. മുത്താനയ്‌ക്കോ മകനോ അമേരിക്കന്‍ പൗരത്വം തിരികെ നല്‍കില്ലെന്ന് ട്രംപ് അറിയിച്ചു. ഷമീന എന്ന യുവതിയും ഇതേ ആവശ്യവുമായി എത്തിയിരുന്നു അതും അംഗീകരിച്ചിട്ടില്ല.
https://www.facebook.com/Malayalivartha

























