വിദേശത്ത് ജോലി നേടാന്‍ തടസ്സമാകുന്ന രോഗങ്ങളുടെ ലിസ്റ്റ് കുവൈറ്റ് ആരോഗ്യ മന്ത്രാലയം പുതുക്കി

കുവൈറ്റിലേക്ക് വരുന്നവരുടെ ജോലി സാദ്ധ്യതയ്ക്ക് തടസ്സമാകുന്ന രോഗങ്ങളുടെ ലിസ്റ്റ് പുതുക്കിക്കൊണ്ടു കുവൈറ്റ് ആരോഗ്യ മന്ത്രാലയം പുതിയ ഉത്തരവിറക്കി. വേഗത്തില്‍ പകരുന്നതും അല്ലാത്തതുമായ രോഗങ്ങളും പുതുക്കിയ ലിസ്റ്റിലുണ്ട്.
എയ്ഡ്‌സ്, മലമ്പനി, കുഷ്ഠം, അന്ധത, വൃക്കരോഗം, പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, ക്യാന്‍സര്‍ തുടങ്ങി ഇരുപത്തി ഒന്നോളം വരുന്ന രോഗങ്ങളുള്ളവര്‍ക്കാണ് ജോലി തേടി വരുന്നതിനു വിലക്ക് ഏര്‍പ്പെടുത്തികൊണ്ട് കുവൈറ്റ് ആരോഗ്യ മന്ത്രാലയം ഉത്തരവിറക്കിയിരിക്കുന്നത്.
ഇത്തരക്കാരെ നിയന്ത്രിക്കുക വഴി ഇവരുടെയൊക്കെ ചികിത്സക്ക് മുടക്കേണ്ടതായി വരുന്ന ചിലവ് ഒഴിവാക്കാന്‍ കഴിയുമെന്നാണ് മന്ത്രാലയം കണക്ക് കൂട്ടുന്നത്.
എന്നാല്‍ രാജ്യത്ത് എത്തിപ്പെട്ടതിന് ശേഷം രോഗം പിടിപെട്ട പ്രവാസികളെ തിരിച്ചയക്കില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
https://www.facebook.com/Malayalivartha

























