അള്‍ജീരിയന്‍ ജനതയോട് മാപ്പപേക്ഷിച്ച് സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് അബ്ദല്‍അസീസ് ബൂട്ട്ഫ്‌ലിക്ക

അള്‍ജീരിയന്‍ ജനതയോട് മാപ്പപേക്ഷിച്ച് സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് അബ്ദല്‍അസീസ് ബൂട്ട്ഫ്‌ലിക്ക. അള്‍ജീരിയയില്‍ 20 വര്‍ഷം ഭരണം നടത്തിയ ബൂട്ട്ഫ്‌ലിക്ക ജനകീയ പ്രക്ഷോഭത്തിനു മുന്നില്‍ മുട്ടുമടക്കിയാണ് രാജിവെച്ചത്. രാജ്യത്തിനായി നല്‍കിയ സംഭാവനകളില്‍ അഭിമാനമുണ്ടെന്ന് ബൂട്ട്ഫ്‌ലിക്ക പറഞ്ഞു. അതേസമയം, ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ പരാജയപ്പെട്ടെന്നും ബൂട്ട്ഫ്‌ലിക്ക സമ്മതിച്ചു. പൂര്‍ണമായും രാഷ്ട്രീയ രംഗം വിടുകയാണ്. അള്‍ജീരിയയുടെ ഭാവി സംബന്ധിച്ച് ഉത്കണ്ഠയോ ആശങ്കയോ ഇല്ലെന്നും മുന്‍ പ്രസിഡന്റ് കത്തില്‍ പറഞ്ഞു.
തന്റെ ഭാഗത്തുനിന്നും എന്തെങ്കിലും പരാജയം സംഭവിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നു. തുടര്‍ന്നും രാജ്യത്തിന്റെ ഐക്യത കാത്തുസൂക്ഷിക്കണമെന്നും ഭിന്നിപ്പുണ്ടാകരുതെന്നും 82 വയസുകാരനായ ബൂട്ട്ഫ്‌ലിക്ക പറഞ്ഞു. ആറാഴ്ചത്തെ പ്രതിഷേധത്തിനൊടുവിലാണ് ചൊവ്വാഴ്ച രാത്രി ബൂട്ട്ഫ്‌ലിക്ക രാജിവച്ചത്. രാജിക്കായി ഫെബ്രുവരി 22 മുതലുള്ള വെള്ളിയാഴ്ചകളില്‍ ജനം തെരുവിലിറങ്ങിയിരുന്നു. രാജ്യത്തെ നിര്‍ണായക ശക്തിയായ പട്ടാളവും ജനത്തിന് അനുകൂലമായി നിലപാടു മാറ്റി. കാലാവധി തീരുന്ന ഏപ്രില്‍ 28നു ശേഷം അധികാരത്തില്‍ തുടരില്ലെന്നു ബൂട്ട്ഫ്‌ലിക്ക തിങ്കളാഴ്ച വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























