ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണത്തിലെ പ്രതി ബ്രന്റണ്‍ ഹാരിസണ്‍ ടാറന്റിനെ മാനസികാരോഗ്യ പരിശോധനക്ക് വിധേയനാക്കാന്‍ കോടതി നിര്‍ദേശം

ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണത്തിലെ പ്രതി ബ്രന്റണ്‍ ഹാരിസണ്‍ ടാറന്റിനെ മാനസികാരോഗ്യ പരിശോധനക്ക് വിധേയനാക്കാന്‍ കോടതി നിര്‍ദേശം. ബ്രന്റണ്‍ ടാറന്റിനെതിരെ 89 കുറ്റങ്ങള്‍ ചുമത്തുമെന്ന് ന്യൂസിലന്‍ഡ് പൊലീസ് വ്യക്തമാക്കിയിരുന്നു. കൊലപാതകം നടത്തിയതിന് 50 ഉം കൊലപാതക ശ്രമത്തിന് 39 ഉം കുറ്റങ്ങളുമാണ് ടാറന്റിനെ രണ്ടാമതും കോടതിയില്‍ ഹാജരാക്കുമ്പോഴാണ് ഈ കുറ്റങ്ങള്‍ ചുമത്തുക.
നേരത്തേ കൊലക്കുറ്റം മാത്രമാണ് ചുമത്തിയത്. മാര്‍ച്ച് 15ന് നടന്ന ആക്രമണത്തില്‍ 50 പേരാണ് കൊല്ലപ്പെട്ടത്. ടാറന്റിനെതിരെ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്താന്‍ ആലോചിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. ഗൗരവം കണക്കിലെടുത്ത് കേസ് െ്രെകസ്റ്റ് ചര്‍ച്ച് ജില്ല കോടതിയില്‍ നിന്ന് ഹൈകോടതിയിലേക്ക് മാറ്റിയിട്ടുണ്ട്. ആക്രമണം നടന്നതിന്റെ പിറ്റേന്നായിരുന്നു ടാറന്റിനെ ആദ്യമായി കോടതിയില്‍ ഹാജരാക്കിയത്. കുറ്റം ചുമത്തിയാല്‍ ഓക്‌ലന്‍ഡിലെ അതിസുരക്ഷയുള്ള ജയിലിലേക്ക് മാറ്റാനാണ് തീരുമാനം
https://www.facebook.com/Malayalivartha

























