സ്വവര്‍ഗാനുരാഗിയായ മകനും അയാളുടെ ഭര്‍ത്താവിനും വേണ്ടി ഗര്‍ഭം ധരിച്ചു... സ്വന്തം മകന് 61-മത്തെ വയസ്സില്‍ കുഞ്ഞിനെ സമ്മാനിച്ച് 'അമ്മ...

സ്വന്തം മകന് കുഞ്ഞിനെ സമ്മാനിക്കാനാകുക എന്നതാണ് സിസിലിയെ ഏറ്റവും കൂടുതല്‍ സന്തോഷിപ്പിച്ചത്. അമ്മയ്ക്ക് പരിചരണവുമായി മകന്‍ മാത്യുവും ഭര്‍ത്താവ് എലിയറ്റും ഒപ്പമുണ്ടായിരുന്നു. അമ്മയുടെ പ്രസവ സമയത്തും ഇരുവരും ഒപ്പമുണ്ടായിരുന്നു. ഗര്‍ഭകാലത്തെല്ലാം തന്റെ ഉദരത്തില്‍ വളരുന്ന കുഞ്ഞിനെ അമ്മയായല്ല മറിച്ച് അമ്മൂമ്മയായി തന്നെയാണ് സിസിലി നോക്കികണ്ടത്. പത്ത് വര്‍ഷം മുന്‍പ് ആര്‍ത്തവ വിരാമമായതിന് ശേഷമാണ് സിസിലി കുഞ്ഞിന് ജന്മം നല്‍കിയത്. അമേരിക്കയിലെ നെബ്രാസ്‌ക സംസ്ഥാനത്താണ് അപൂര്‍വ്വ പ്രസവം നടന്നത്.
സ്വവര്‍ഗാനുരാഗിയായ മകനും അയാളുടെ ഭര്‍ത്താവിനും വേണ്ടിയാണ് ഈ അമ്മ ഒരു കുഞ്ഞിന് ജന്മം നല്‍കിയത്. പ്രസവം നിര്‍ത്തിയതിന് ശേഷമാണ് ഇവര്‍ 61-മത്തെ വയസ്സില്‍ വീണ്ടും കുഞ്ഞിന് ജന്മം നല്‍കിയത്. 32കാരനായ മകന്‍ മാത്യു എലെഡ്ജിനും 29കാരിയായ എലിയറ്റ് ഡൗവര്‍ട്ടിക്കും വേണ്ടിയാണ് സിസിലി കുഞ്ഞിന് ജന്മം നല്‍കിയത്. ഐവിഎഫ് വഴിയാണ് കുട്ടിക്ക് ജന്മം നല്‍കിയത്. നെബ്രാസ്‌കയിലെ ഒമാഹയിലെ ഡോക്ടറോടാണ് കുടുംബം ഇത് സംബന്ധിച്ച ഉപദേശം തേടിയത്. ഇതില്‍ സങ്കീര്‍ണ്ണതകള്‍ ഒന്നുമില്ലെന്നും സാധാരണഗതിയില്‍ മുന്നോട്ട് പൊയ്‌ക്കോളാനുമായിരുന്നു ഡോക്ടറുടെ നിര്‍ദേശം. തുടര്‍ന്ന് സിസിലി ഗര്‍ഭിണിയായി.
https://www.facebook.com/Malayalivartha

























