സൂപ്പര്‍മാര്‍ക്കറ്റിലെത്തിയ വീട്ടമ്മ പേഴ്‌സ് കൊണ്ടു വന്നിട്ടില്ലെന്നറിഞ്ഞ് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി പണം അടച്ചു!

സൂപ്പര്‍മാര്‍ക്കറ്റിലെത്തിയ വനിത പഴ്‌സ് എടുക്കാതെയാണ് വന്നതെന്ന് കണ്ട് അവര്‍ക്കുവേണ്ടി പണം അടച്ചു ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡേണ്‍. അവര്‍ രണ്ടു കുട്ടികളുടെ അമ്മയായതുകൊണ്ടാണ് സഹായിച്ചതെന്നു പ്രധാനമന്ത്രി പിന്നീടു വെളിപ്പെടുത്തി.
സഹായം സ്വീകരിച്ച വനിതയുടെ സുഹൃത്താണ് സംഭവം സോഷ്യല്‍മീഡിയയിലൂടെ ലോകത്തെ അറിയിച്ചത്. പിന്നീട് ആര്‍ഡേണും ഇക്കാര്യം സ്ഥിരീകരിച്ചു. എന്നാല്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ക്കു തയാറായില്ല.
സൂപ്പര്‍മാര്‍ക്കറ്റിലെ കൗണ്ടറില്‍ ആര്‍ഡേണിനു മുന്നിലായിരുന്നു വനിത. ഇവര്‍ പഴ്‌സ് എടുത്തിട്ടില്ലെന്നു വ്യക്തമായപ്പോള്‍ പ്രധാനമന്ത്രി പണം നല്‍കി സഹായിക്കുകയായിരുന്നു.
അധികാരത്തിലിരിക്കേ കുഞ്ഞിനു ജന്മം നല്കിയ ലോകത്തിലെ രണ്ടാമത്തെ ഭരണാധികാരിയാണ് ആര്‍ഡേണ്‍. മുപ്പത്തെട്ടുകാരിയായ അവര്‍ക്ക് കഴിഞ്ഞ ജൂണില്‍ പിറന്ന പെണ്‍കുഞ്ഞിന്റെ പേര് നെവെ എന്നാണ്. ഈയിടെ ക്രൈസ്റ്റ് ചര്‍ച്ച് നഗരത്തിലെ മോസ്‌കുകളില്‍ വെള്ളക്കാരനായ തീവ്രവാദി അമ്പതുപേരെ വെടിവച്ചുകൊന്നതിനെത്തുടര്‍ന്നു പ്രധാനമന്ത്രി ആര്‍ഡേണ്‍ ദുരിതബാധിതരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ആശ്വാസ നടപടികള്‍ എടുക്കുകയും ചെയ്ത സംഭവം ഏറെ പ്രകീര്‍ത്തിക്കപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha

























