മൂന്ന് ആഴ്ച ജ്യൂസും വെള്ളവും മാത്രം കഴിച്ച് തടി കുറയ്ക്കാന്‍ ശ്രമിച്ച 40-കാരി ഹൈപ്പോനേട്രീമിയ ബാധിച്ച് ഗുരുതരാവസ്ഥയില്‍

ഇസ്രയേല്‍ സ്വദേശിയായ നാല്പതുകാരി ശരീരഭാരം നിയന്ത്രിക്കുവാന്‍ മൂന്ന് ആഴ്ച തുടര്‍ച്ചയായി ജ്യൂസും വെള്ളവും മാത്രം കഴിച്ചതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മുറിവൈദ്യന്റെ വാക്കുകേട്ടാണ് ഭാരം കുറയ്ക്കാന്‍ അവര്‍ ഈ കടുംകൈ ചെയ്തത്. ശരീരഭാരം നാല്പതു കിലോയില്‍ താഴെയായെങ്കിലും ഇവരുടെ ആരോഗ്യവും ആകാരവും നഷ്ടമാകുകയാണുണ്ടായത്.
ടെല്‍ അവീവിലുള്ള ഷേബാ മെഡിക്കല്‍ സെന്ററില്‍ ഇവരെ പ്രവേശിപ്പിച്ചിരിക്കുകയാണ്. രക്തത്തിലെ സോഡിയത്തിന്റെ അളവ് കുറയുന്നതിനെ തുടര്‍ന്നുണ്ടാകുന്ന ഹൈപ്പോനേട്രീമിയ എന്ന രോഗാവസ്ഥയിലാണ് ഇവര്‍.
സോഡിയത്തിന്റെ അളവ് വല്ലാതെ കുറയുമ്പോള്‍ തലച്ചോറിലെ കോശങ്ങളിലേക്ക് ജലം എത്തുകയും അവ വീര്‍ക്കുകയും ചെയ്യും.
തലച്ചോറിലെ കോശങ്ങളുടെ കേട് സ്ഥിരമായേക്കും എന്ന ആശങ്കയും ഡോക്ടര്‍മാര്‍ പങ്കുവയ്ക്കുന്നു.
https://www.facebook.com/Malayalivartha

























