ഹോംവര്‍ക്ക് ചെയ്യാന്‍ മടിച്ചതിന് പിതാവ് അഞ്ചുവയസുകാരിയെ അടിച്ചുകൊലപ്പെടുത്തി

ഹോംവര്‍ക്ക് ചെയ്യാന്‍ മടിച്ചതിന് പിതാവ് അഞ്ചുവയസുകാരിയെ അടിച്ചുകൊന്നു. യുഎസിലെ ന്യൂമെക്‌സിക്കോയിലാണു സംഭവം. ബ്രാന്‍ഡണ്‍ റെയ്‌നോള്‍ഡ്‌സ് എന്ന യുവാവാണ് മകളെ കൊലപ്പെടുത്തിയത്. ഇയാള്‍ക്കെതിരേ പോലീസ് കൊലക്കുറ്റമടക്കമുള്ള വകുപ്പുകള്‍ ചുമത്തി.
വ്യാഴാഴ്ച വൈകിട്ട് എട്ടോടെ ഹോംവര്‍ക്ക് ചെയ്യാന്‍ മടിച്ച കുട്ടിയെ താന്‍ മര്‍ദിക്കുകയായിരുന്നെന്ന് ബ്രാന്‍ഡന്‍ പോലീസിന്റെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. എന്നാല്‍ വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നോടെ മാത്രമാണ് ഇയാള്‍ എമര്‍ജന്‍സി സര്‍വീസിനെ വിവരമറിയിക്കുന്നത്.
രക്ഷാപ്രവര്‍ത്തകര്‍ ഉടന്‍തന്നെ കുട്ടിയെ യൂണിവേഴ്‌സിറ്റി ഓഫ് ന്യൂമെക്‌സിക്കോ ആശുപത്രിയില്‍ എത്തിച്ചെങ്കിലും, ഹൃദയസ്തംഭനത്തെ തുടര്‍ന്ന് കുട്ടി മരിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ബ്രാന്‍ഡന്‍ കുറ്റം സമ്മതിച്ചത്.
https://www.facebook.com/Malayalivartha

























