അറിയണം, ഭര്‍ത്താവ് ഉപദ്രവിക്കുന്നതെല്ലാം ഗാര്‍ഹിക പീഡനമല്ല, ഭര്‍ത്താവാണെങ്കിലും സ്ത്രീയെ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തുമ്പോള്‍ അത് മാനഭംഗം ആണ്!

ഭര്‍ത്താവ് നിരന്തരം ഉപദ്രവിച്ചപ്പോഴും പറയുന്നതെല്ലാം നിരന്തരം അനുസരിക്കുകയായിരുന്നു സോയി പാഴ്‌സണ്‍. ഒടുവില്‍ ഒരു ദിവസം, താന്‍ ഗാര്‍ഹിക പീഡനത്തിന്റെ ഇരയാണെന്ന് ഒരു സുഹൃത്തിനോട് സോയി പറഞ്ഞു. എന്നാല്‍ സോയിയുടെ കഥ കേട്ട സുഹൃത്ത് പറഞ്ഞു, ഇത് മാനഭംഗമാണെന്ന്! പിന്നീട് നടുക്കത്തിന്റെ നാളുകള്‍ ആയിരുന്നു.
ആ നാലു ചുവരുകള്‍ക്കുള്ളില്‍ നിന്നുള്ള അതിജീവനത്തിന്റെയും രക്ഷപെടലിന്റെയും കഥയാണ് ഇന്ന് സോയിക്ക് പറയാനുള്ളത്. 'എഡിസണ്‍ പെര്‍ട്ട് എന്ന മനുഷ്യനെ 10 വര്‍ഷമായി എനിക്ക് പരിചയമുണ്ടായിരുന്നു. അതിലുപരി അയാള്‍ എന്റെ സഹോദരിയുടെ സുഹൃത്തുമായിരുന്നു. വര്‍ഷങ്ങള്‍ നീണ്ട സൗഹൃദത്തിനും പ്രണയത്തിനുമൊടുവില്‍ ജമൈക്കയില്‍ വച്ച് ഞങ്ങള്‍ വിവാഹിതരായി. എന്റെയൊപ്പം യുകെയിലേക്ക് വരുന്നതുവരെ എല്ലാം സാധാരണപോലെയായിരുന്നു.
ആഴ്ചകള്‍ കടന്നുപോകെ അയാളുടെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ കണ്ടുതുടങ്ങി. അയാള്‍ ആവശ്യപ്പെടുമ്പോഴൊക്കെ ലൈംഗിക ബന്ധത്തിന് തയാറാകണം. സമ്മതിച്ചില്ലെങ്കില്‍ ബലമായി മാനഭംഗം ചെയ്യും. ഏകദേശം മൂന്നുവര്‍ഷക്കാലം അതു തുടര്‍ന്നു. എല്ലാ ആഴ്ചയിലും അയാള്‍ ബലപ്രയോഗത്തിലൂടെ എന്നെ കീഴടക്കും.''
ഈ പീഡനത്തിനിടയില്‍ ഞാന്‍ ഗര്‍ഭിണിയായി. കുഞ്ഞുണ്ടായാല്‍ അയാളുടെ സ്വഭാവത്തില്‍ മാറ്റം വരുമെന്ന് ഞാന്‍ പ്രതീക്ഷിച്ചു. എന്നാല്‍ അതുണ്ടായില്ല. ഒരിക്കല്‍ കൂട്ടുകാരുമായി മദ്യപിച്ച് ലക്കുകെട്ടെത്തിയ ദിവസം അയാള്‍ എന്നെ ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചു. കുഞ്ഞിനൊപ്പമായതിനാല്‍ ഞാന്‍ വിസമ്മതിച്ചു. പുലര്‍ച്ചെ 2 മണി ആയിക്കാണും. കുഞ്ഞുമായിരുന്ന എന്റെ അരികിലെത്തി എന്നെ വലിച്ചു താഴെയിട്ടു. എന്റെ ചെവി അടിച്ചുപൊട്ടിച്ച ശേഷം അയാള്‍ എന്നെ മാനഭംഗം ചെയ്തു. 2012 ല്‍ ആയിരുന്നു ആ സംഭവം.
''ഇതൊന്നും ആരോടും പറഞ്ഞിരുന്നില്ല, അയാളെ പേടിയായിരുന്നു എനിക്ക്. പിറ്റേന്ന് പതിവു പോലെ ഞാന്‍ ജോലിക്കുപോയി. ശരീരത്തിലെ പാടുകള്‍ കണ്ട് സഹപ്രവര്‍ത്തക കാര്യം തിരക്കി. ആദ്യം ഒന്നും പറഞ്ഞില്ല. പക്ഷേ അവള്‍ നിര്‍ബന്ധിച്ചപ്പോള്‍ ഞാന്‍ സംഭവിച്ചതെല്ലാം തുറന്നുപറഞ്ഞു ഗാര്‍ഹിക പീഡനം എന്ന രീതിയിലാണ് ഞാന്‍ ഇക്കാര്യങ്ങള്‍ അവതരിപ്പിച്ചത്. അവളുടെ മറുപടി ഇങ്ങനെയായിരുന്നു: 'സോയി അതിന്റെ പേരാണ് മാനഭംഗം' . ഗാര്‍ഹിക പീഡനം മാത്രമല്ല വിവാഹശേഷമുള്ള മാനഭംഗവും ഞാന്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്ന് ഞാന്‍ അന്നാണ് മനസ്സിലാക്കിയത്.''
എത്രകൊടിയ പീഡനത്തിനാണ് എഡിസണ്‍ എന്നെ ഇരയാക്കിയിരുന്നത് എന്ന് ഞാന്‍ തിരിച്ചറിഞ്ഞു. അപ്പോള്‍ മാത്രമാണ് ആ വിവാഹം ഒരു കെണിയാണെന്നും അതില്‍ നിന്നും പുറത്തു കടക്കണമെന്നും ഞാന്‍ ആഗ്രഹിച്ചത്. വിവാഹമോചനം വേണമെന്ന് എഡിസണോട് പറഞ്ഞപ്പോഴൊക്കെ അയാള്‍ കരഞ്ഞുകൊണ്ട് എന്റെ കാലുപിടിച്ചു. എന്റെ തീരുമാനത്തില്‍ മാറ്റം വരാന്‍വേണ്ടി അയാളുടെ മോശം സ്വഭാവങ്ങളൊക്കെ മാറ്റാമെന്ന് അയാള്‍ ഉറപ്പു നല്‍കി.'' പക്ഷേ അയാള്‍ ഒരിക്കലും നേരയാവില്ലെന്നുറപ്പായപ്പോള്‍ 2015-ല്‍ വിവാഹമോചനത്തിനായി ശ്രമിച്ചു. ഫോണ്‍കോളുകളായും മെസേജുകളായും ഭീഷണികള്‍ ഒരുപാടെത്തി.
ഒരിയ്ക്കല്‍ ഒരു സുഹൃത്ത് എന്നെ വീട്ടില്‍ കൊണ്ടാക്കാമെന്ന് പറഞ്ഞു. അയാളും ഞാനും വീടുവരെ നടന്നു. അയാളെ വീട്ടിലേക്ക് ക്ഷണിക്കുകയും അയാള്‍ക്കു കുടിക്കാനായി എന്തെങ്കിലും എടുക്കാനായി അടുക്കളയിലേക്ക് പോയപ്പോഴാണ് വീടിന്റെ മുന്‍വാതിലില്‍ അതിശക്തമായ ശബ്ദം കേട്ടത്. ഉടന്‍ തന്നെ സുഹൃത്തിനോട് പൊലീസിനെ വിളിക്കാന്‍ പറഞ്ഞു അപ്പോഴേക്കും വാതില്‍ തകര്‍ത്ത് അകത്തെത്തിയ എഡിസണ്‍ എന്നെയും സുഹൃത്തിനെയും ഉപദ്രവിക്കാന്‍ തുടങ്ങി. സുഹൃത്തിനെ ഉപദ്രവിക്കുന്നതില്‍ നിന്ന് എഡിസനെ തടയാന്‍ ശ്രമിച്ച എന്റെ തലയില്‍ അയാള്‍ ശക്തിയായി പ്രഹരിച്ചു. അയാള്‍ എന്നെ കൊല്ലുമെന്നു തന്നെ ഞാന്‍ ഉറപ്പിച്ചു. പക്ഷേ അപ്പോഴേക്കും പൊലീസെത്തി അയാളെ അറസ്റ്റ് ചെയ്തു.''തലയില്‍ 12 സ്റ്റിച്ചുണ്ടായിരുന്നു.
ആശുപത്രിയില്‍ ഞാന്‍ സുഖംപ്രാപിച്ചു വരുന്ന സമയത്ത് അയാള്‍ ജയിലിലായിക്കഴിഞ്ഞിരുന്നു. എട്ടരവര്‍ഷമാണ് അയാളുടെ ശിക്ഷാകാലാവധി. ഞാന്‍ തകര്‍ന്നുപോയി എന്ന തോന്നലിലായിരിക്കും അയാള്‍ ജയിലിലേക്ക് പോയത്. പക്ഷേ അയാളുടെ പീഡനങ്ങള്‍ എന്നെ കൂടുതല്‍ കരുത്തയാക്കി. ഞാന്‍ കൗണ്‍സിലിങ് പഠിച്ചു. ഇപ്പോള്‍ ഞാനൊരു ലൈഫ് കോച്ച് ആണ്. എന്നെപ്പോലെ ക്രൂരപീഡനങ്ങള്‍ക്കിരയായവര്‍ക്ക് കൗണ്‍സിലിങ് നല്‍കി അവരെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വരികയാണ് ഞാനിപ്പോള്‍. ജീവിതത്തിലെ നെഗറ്റീവ് അനുഭവങ്ങളില്‍ തളരാതെ മറ്റുള്ളവരുടെ ജീവിതത്തില്‍ പോസിറ്റിവിറ്റി നിറയ്ക്കുകയാണ് ഞാനിപ്പോള്‍''- സോയി പറഞ്ഞു.
https://www.facebook.com/Malayalivartha

























