ലോക്സഭാ തെരെഞ്ഞെടുപ്പോടനുബന്ധിച്ച് വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവർക്ക് കിടുക്കാച്ചി കുരുക്ക് ; വ്യാജ വാർത്തകളെ പ്രതിരോധിക്കാനിറങ്ങി ഫെയ്‌സ്‌ബുക്ക് ; നിരീക്ഷിക്കുന്നത് ആയിരക്കണക്ക് പ്രവർത്തകർ

തെരെഞ്ഞെടുപ്പ് മുറ്റത്തെ പടിവാതിൽക്കലെത്തി നിൽക്കുമ്പോൾ നമ്മൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കു വയ്ക്കുന്ന ഓരോ പോസ്റ്റും നിരീക്ഷിക്കാനായി ഫെയ്‌സ് ബുക്ക് തയ്യാറെടുത്തു കഴിഞ്ഞു . തെരെഞ്ഞെടുപ്പ് മുന്നിൽ കണ്ടു കൊണ്ടാണ് വ്യാജ വാർത്തകളെ പ്രതിരോധിക്കാൻ ഫെയ്‌സ്ബുക്ക് തയ്യാറെടുപ്പുകൾ നടത്തുന്നത്.
ഇതിനായി ഫെയ്‌സ് ബുക്ക് ആസ്ഥാനമായ മെൻലോപാർക്കിലും ,ഡബ്ലിൻ ,സിംഗപ്പൂർ തുടങ്ങിയ ഫെയ്‌സ്ബുക്കിന്റെ പ്രവർത്തനകേന്ദ്രങ്ങളിലേയും ആയിരക്കണക്കിനാളുകൾ അടങ്ങിയ പ്രത്യേക സംഘങ്ങൾ പ്രവർത്തന സജ്ജമായിക്കഴിഞ്ഞു . ഇവർ 24 മണിക്കൂറും കർമ്മനിരതമാവും
സൈബർ സുരക്ഷയിലെ വിദഗ്ദ്ധർ 40 സംഘങ്ങളിലായി മുപ്പതിനായിരം ആളുകളെയാണ് വ്യാജവാർത്തകളെ പ്രതിരോധിക്കാനായി ഫെയ്‌സ്ബുക്ക് രംഗത്തിറക്കിയിരിക്കുന്നത്.കേംബ്രിജ് അനലിറ്റിക്ക വിവാദത്തിനു ശേഷം വീഴ്ചകൾ മുൻകൂട്ടി മനസ്സിലാക്കി വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുകയാണ് ഫെയ്‌സ്ബുക്ക്.
അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ വാർത്തകൾ ഏതെന്ന് നിർണ്ണയിക്കുക ഈ സംഘമായിരിക്കുമെന്ന് ഫെയ്‌സ്ബുക്കിന്റെ എന്ജിനീയറിങ് മാനേജരായ കൗശിക് അയ്യർ പറഞ്ഞു.
ഇന്ത്യയിൽ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതിനായി കൃത്രിമത്വം കാണിച്ച വീഡിയോകളും ശബ്ദങ്ങളുമാണ് കമ്പനിയുടെ പ്രധാന വെല്ലുവിളികളിലൊന്നാണെന്ന് കൗശിക് അയ്യരുടെ സഹപ്രവർത്തകയും ഫെയ്‌സ്ബുക്കില് ഇന്ത്യൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന റിത അക്വിനോ പറഞ്ഞു.
തിരഞ്ഞെടുപ്പ് കമ്മീഷനും രാഷ്ട്രീയപാർട്ടികളും ഉൾപ്പെടെ തിരഞ്ഞെടുപ്പ് കാലത്ത് ഫെയ്‌സ്ബുക്ക് ദുരുപയോഗം ചെയ്യപ്പെടാനിടയുണ്ടെന്ന ആശങ്ക അറിയിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉള്ളടക്കങ്ങളുടെ പരിശോധന ഫെയ്‌സ്ബുക്ക് ശക്തമാക്കിയിരിക്കുന്നത്.
ഇന്ത്യൻ തെരെഞ്ഞെടുപ്പ് ഫെയ്‌സ്ബുക്കിനെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനമാണ്. കേംബ്രിഡ്ജ് അനലിറ്റിക്ക വിവാദത്തിന് ശേഷം. സ്വകാര്യതയുമായി ബന്ധപ്പെട്ട വിഷയത്തോടൊപ്പം ഫെയ്‌സ് ബുക്ക് വിമർശിക്കപ്പെട്ടത് വ്യാജവാർത്തകളുടെയും തെറ്റിദ്ധാരണയുണ്ടാക്കുന്ന ഉള്ളടക്കങ്ങളുടെയും പേരിലാണ്. യൂറോപ്യൻ രാജ്യങ്ങളും അമേരിക്കയും ഇതിന്റെ പേരില് ഫെയ്‌സ്ബുക്കിനെ വിചാരണ ചെയ്തിരുന്നു.
തിരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ചതിന് ദിവസങ്ങൾക്ക് ശേഷം തന്നെ രാജ്യത്തെ സോഷ്യൽ മീഡിയാ സേവനങ്ങൾക്ക് പെരുമാറ്റചട്ടം വേണമെന്ന ആവശ്യം തിരഞ്ഞെടുപ്പ് കമ്മീഷൻ ഉന്നയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില് സോഷ്യൽ മീഡിയാ സ്ഥാപനങ്ങൾ സ്വമേധയാ തയ്യാറാക്കിയ പെരുമാറ്റച്ചട്ടം കമ്മീഷൻ അംഗീകരിക്കുകയും അത് നിലവില് വരുത്തുകയും ചെയ്തു.
തിരഞ്ഞെടുപ്പ് കാലത്തെ രാഷ്ട്രീയ പരസ്യങ്ങളും പോസ്റ്റുകളും ഉള്പ്പടെ കര്ശനമായ പരിശോധനകള്ക്ക് വിധേയമാക്കാനുള്ള ശ്രമം നടത്തുമെന്ന് ഫെയ്‌സ്ബുക്ക് ഉള്പ്പടെയുള്ള സ്ഥാപനങ്ങള് കമ്മീഷന് ഉറപ്പുനല്കിയിരുന്നു.
ഫെയ്‌സ്ബുക്ക്, ഇന്സ്റ്റാഗ്രാം, വാട്‌സാപ്പ് എന്നീ സേവനങ്ങളിലെല്ലാം പരിശോധന നടത്തുക ഫെയ്‌സ്ബുക്കിന്റെ ഉത്തരവാദിത്വമാണ്. ഇതിനായാണ് ഇത്രയേറെ പേരെ ഫെയ്‌സ്ബുക്ക് ഉള്ളടക്കപരിശോധനകള്ക്കായി ചുമതലപ്പെടുത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha

























