അമ്മയെ കൊലപ്പെടുത്തിയത് അച്ഛനാണെന്ന് 4-ാം വയസ്സില്‍ പറഞ്ഞെങ്കിലും 20 വര്‍ഷങ്ങള്‍ കൂടി കഴിഞ്ഞാണ് തെളിയിക്കാനായത്!

ഫ്‌ളോറിഡയിലെ ജാക്‌സണ്‍വില്ല എന്ന വീട്ടില്‍ നിന്നും ആരോണ്‍ ഫ്രെയ്‌സര്‍ എന്ന കുഞ്ഞിന്റെ അമ്മയെ കാണാതാവുകയായിരുന്നു. അന്ന് അവന് 4 വയസ്സായിരുന്നു പ്രായം. മാതാവായ ബോണിയുടെ അപ്രതീക്ഷിത തിരോധാനത്തിനിടയില്‍ അച്ഛന്‍ മിഖായേല്‍, അമ്മയെ ഉപദ്രവിക്കുന്നത് കണ്ടുവെന്ന് ആ കുട്ടി പൊലീസിനോട് പറഞ്ഞിരുന്നു. എന്നാല്‍ കുട്ടിയുടെ തോന്നലായി മാത്രമാണ് പോലീസുകാര്‍ ഇതിനെ കണക്കാക്കിയത്.
തുടര്‍ന്ന് അച്ഛനും ആരോണും മറ്റൊരു വീട്ടിലേക്ക് താമസം മാറി. വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുപത്തിനാലാമത്തെ വയസില്‍ പഴയവീട് ആരോണ്‍ സ്വന്തമാക്കി.
വീട് പൊളിച്ചു പണിയുന്നതിന്റെ ഭാഗമായി ആരോണും സഹോദരിയുടെ ഭര്‍ത്താവും വീടിനോട് ചേര്‍ന്നുള്ള നീന്തല്‍ക്കുളം പൊളിക്കാന്‍ തുടങ്ങി. പുറത്തേക്കുള്ള ഷവറിന്റെ അടിവശം പൊളിക്കുന്നതിനിടയില്‍ മണ്ണുമാന്തി ഒരു കോണ്‍ക്രീറ്റ് പാളിയില്‍ തട്ടി നിന്നു. അത് ഉയര്‍ത്തിനോക്കിയപ്പോള്‍ അടിയിലായി പ്ലാസ്റ്റിക്ക് കവറില്‍ എന്തോ പൊതിഞ്ഞുവെച്ചിരിക്കുന്നത് കണ്ടു. കവര്‍ തുറന്ന ആരോണ്‍ കണ്ടത് ഒരു തലയോട്ടിയും കുറേ പല്ലുകളുമായിരുന്നു്. തന്റെ കാണാതായ അമ്മയുടെ അവശിഷ്ടമാണോ അതെന്ന് ആരോണിന് സംശയം തോന്നി. ഉടന്‍ തന്നെ പൊലീസില്‍ അറിയിച്ചു.
ആരോണിന്റെ സംശയം ശരിവെക്കുന്നതായിരുന്നു അന്വേഷണ റിപ്പോര്‍ട്ട്. അമ്മയെ അച്ഛന്‍ കൊന്നതാണെന്ന് പൊലീസ് കണ്ടെത്തി.
മിഖായേലിന്റെയും ബോണിയുടെയും വിവാഹജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. കുഞ്ഞു ആരോണുമായി എവിടെയെങ്കിലും പോയി ജീവിക്കാമെന്ന കണക്കുകൂട്ടലില്‍ ബോണി സ്വന്തമായി ഒരു അക്കൗണ്ട് തുടങ്ങി. ഇത് മിഖായേല്‍ അറിഞ്ഞതോടെ പ്രശ്‌നം രൂക്ഷമായി. തുടര്‍ന്നുണ്ടായ വഴക്ക് കൊലപാതകത്തിലെത്തുകയായിരുന്നു.

അന്ന് മിഖായേലിനെ കുടുക്കാന്‍ പറ്റുന്ന യാതൊരു തെളിവും അന്വേഷണസംഘത്തിന് ലഭിച്ചിരുന്നില്ല. അണ്‍ടോള്‍ഡ് മിസ്റ്ററി എന്ന പരിപാടിയിലൂടെയാണ് ഈ ക്രൂരകൊലപാതക കഥ പുറംലോകം ഇപ്പോള്‍ അറിഞ്ഞത്.
https://www.facebook.com/Malayalivartha

























