ദീപാവലിക്ക് പടക്കം പൊട്ടിച്ചു കളിച്ചത് സിംഗപ്പൂരില്‍.... ഇന്ത്യന്‍ വംശജനു ലക്ഷങ്ങൾ പിഴയും ജയിൽ വാസവും

പൊതു സ്ഥലത്ത് പടക്കങ്ങള്‍ പൊട്ടിക്കുന്നത് അപകടങ്ങള്‍ക്ക് കാരണമാകുന്നമെന്ന് ജഡ്ജി നിരൂക്ഷിച്ചു.ജില്ലാ ജഡ്ജി മാര്‍വിന്‍ ബേയാണ് ശിക്ഷ വിധിച്ചത്. 2018 നവംബര്‍ ആറിന് പുലര്‍ച്ചെയായിരുന്നു 3.30നാണ് പടക്കം പൊട്ടിച്ചത്. സിംഗപ്പൂരിലെ യുഷുനില്‍ ഏഴ് നില കെട്ടിടത്താണ് ജീവന്‍ താമസിച്ചത്.
നിയമവിരുദ്ധമായി പടക്കംപൊട്ടിച്ചെന്നാരോപിച്ചാണ് ഇന്ത്യന്‍ വംശജനായ ജീവന്‍ അര്‍ജൂനനെ ശിക്ഷിച്ചത്. മൂന്ന് ആഴ്ച തടവും 9.45 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ.
https://www.facebook.com/Malayalivartha

























