പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ക്വറ്റയിലെ പച്ചക്കറി മാര്‍ക്കറ്റിലുണ്ടായ സ്‌ഫോടനത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു. 50 പേര്‍ക്കു പരിക്ക്

പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ക്വറ്റയിലെ പച്ചക്കറി മാര്‍ക്കറ്റിലുണ്ടായ സ്‌ഫോടനത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു. 50 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു.ഹസാര വിഭാഗത്തില്‍പ്പെട്ട ഷിയാ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് നിഗമനം.
ഒരു കടയിലെ ഉരുളക്കിഴങ്ങു ചാക്കില്‍ വച്ചിരുന്ന ബോംബാണു രാവിലെ ഏഴരയോടെ പൊട്ടിത്തെറിച്ചത്. സമീപത്തെ പല കടകള്‍ക്കും നാശമുണ്ടായി. ക്വറ്റയിലെ ഭീകരാക്രമണത്തെ അപലപിച്ച പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha

























