ആസ്‌ട്രേലിയയിലെ നിശാ ക്ലബിലുണ്ടായ വെടിവെയ്പ്പില്‍ രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്

ആസ്‌ട്രേലിയയില്‍ മെല്‍ബണിലെ നിശാ ക്ലബിലുണ്ടായ വെടിവെപ്പില്‍ രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്. നിശാ ക്ലബിന് മുന്നിലാണ് ഞായറാഴ്ച പുലര്‍ച്ചെ വെടിവെപ്പുണ്ടായത്. ലവ് മെഷീന്‍ എന്ന ക്ലബിന് മുന്നിലായിരുന്നു സംഭവം. നിരവധി പേര്‍ വെടിവെപ്പ് നടക്കുമ്പോള്‍ ക്ലബിന് മുന്നിലുണ്ടായിരുന്നു. എന്നാല്‍, ഇതേ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടാന്‍ പൊലീസ് തയ്യാറായിട്ടില്ല.
സംഭവത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. അതേസമയം, വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. വെടിവെപ്പ് നടന്നതിന് ശേഷവും ക്ലബ് പ്രവര്‍ത്തിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്
"
https://www.facebook.com/Malayalivartha

























