നേപ്പാളില്‍ ചെറുവിമാനം തകര്‍ന്ന് രണ്ട് പേര്‍ മരിച്ചു, അഞ്ച് പേര്‍ക്ക് പരിക്ക്

നേപ്പാളില്‍ ചെറുവിമാനം തകര്‍ന്ന് രണ്ട് പേര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. നേപ്പാളിലെ ലുക്ല വിമാനത്താവളത്തില്‍നിന്നും പറന്നുയരുന്നതിനിടെയായിരുന്നു അപകടം. വിമാനത്താവളത്തില്‍ പാര്‍ക്ക് ചെയ്തിരുന്ന ഹെലികോപ്ടറിലിടിച്ചാണ് ചെറുവിമാനം തകര്‍ന്നത്.ഞായറാഴ്ച രാവിലെ ഒന്‍പതിനായിരുന്നു സംഭവം.
വിമാനത്തിന്റെ സഹപൈലറ്റ് സുനില്‍ ദുന്‍ഗാണയും എസ്‌ഐ രാം ബാഹദൂറുമാണ് മരിച്ചത്. പരിക്കേറ്റവരെ കാഠ്മണ്ഡുവിലെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും അധികൃതര്‍ പറഞ്ഞു
https://www.facebook.com/Malayalivartha

























