യേശുവിനെ തൂക്കിലേറ്റിയ കുരിശിന്റെ അവശേഷിപ്പും തറയ്ക്കുന്നതിന് ഉപയോഗിച്ച ആണിയും മുള്‍ക്കിരീടവും സൂക്ഷിച്ചിരിക്കുന്ന പാരീസിലെ പുരാതന ദേവാലയത്തില്‍ വന്‍ അഗ്നിബാധ; പള്ളിയുടെ പ്രധാന ഗോപുരവും മേല്‍ക്കൂരയും പൂര്‍ണമായും കത്തി നശിച്ചു... മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ തീ നിയന്ത്രണ വിധേയം

ക്രിസ്തീയ വിശ്വാസികള്‍ക്ക് ഏറെ പ്രാധാന്യമുള്ള പാരീസിലെ പുരാതനമായ നോത്ര ദാം കത്തീഡ്രലില്‍ വന്‍ അഗ്നിബാധ. പള്ളിയുടെ പ്രധാന ഗോപുരവും മേല്‍ക്കൂരയും പൂര്‍ണമായും കത്തി നശിച്ചു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ തീഅണയ്ക്കാന്‍ സാധിച്ചു. വിശുദ്ധ തിരുശേഷിപ്പുകള്‍ക്ക് പുറമെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള നിരവധി അമൂല്യ കലാവസ്തുക്കളും പെയിന്റിങ്ങുകളും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. ഇവ പൂര്‍ണ്ണമായും സുരക്ഷിതമാണെന്നുള്ള കാര്യത്തില്‍ വ്യക്തതയില്ല.
ലോകമെമ്ബാടുമുള്ള വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടം കൂടിയാണ് നോത്രദാം കത്തീഡ്രല്‍. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഏതെങ്കിലും തരത്തിലുള്ള അട്ടിമറി ഉണ്ടോ എന്ന കാര്യം പരിശോധിച്ച് വരികയാണ്. പള്ളിയുടെ പ്രധാന കെട്ടിടവും പ്രശസ്തമായ രണ്ട് മണി ഗോപുരങ്ങളും അടക്കം പ്രധാന ഭാഗങ്ങള്‍ തീപിടുത്തത്തില്‍ നിന്നും സംരക്ഷിക്കാന്‍ സാധിച്ചെന്നാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ പറഞ്ഞു. ഇതിന് പുറമെ കത്തീഡ്രലില്‍ സൂക്ഷിച്ചിരുന്ന അമൂല്യ വസ്തുക്കള്‍ സുരക്ഷിതമാണെന്ന് അധികൃതര്‍ അറിയിച്ചു. പള്ളിയുടെ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് അഗ്നിബാധയുണ്ടായത് എന്നാണ് സൂചനകള്‍. 850 വര്‍ഷത്തോളം പഴക്കുമുണ്ടെന്ന് കരുതുന്ന ദേവാലയം യുനെസ്‌കോ ലോക പൈതൃക കേന്ദ്രമാക്കി അംഗീകരിച്ചിട്ടുള്ളതാണ്.
ക്രിസ്ത്യന്‍ മതവുമായി ബന്ധപ്പെട്ട അമൂല്യമായ പല വസ്തുക്കളും ഈ കത്തീഡ്രലില്‍ സൂക്ഷിച്ചിരുന്നു. യേശുവിനെ തൂക്കിലേറ്റിയ കുരിശിന്റെ അവശേഷിപ്പും തറയ്ക്കുന്നതിന് ഉപയോഗിച്ച ആണിയും മുള്‍ക്കിരീടവും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. 1270ല്‍ കുരിശ് യുദ്ധത്തിനിടെ മരിച്ച ഫ്രാന്‍സ് രാജാവും പിന്നീട് വിശുദ്ധനുമായ ലൂയിസിന്റെ വസ്ത്രത്തിന്റെ ഭാഗം തുടങ്ങിയ വിശുദ്ധ വസ്തുക്കള്‍ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. ഇതെല്ലാം സുരക്ഷിതമാണെന്ന് പാരീസ് മേയര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























