കനത്ത പുക ശ്വസിച്ച് ഉറക്കമെണീറ്റ മുഹമ്മദ് റഹീം എല്ലാവരെയും വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചെങ്കിലും അപ്പോഴേയ്ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു...അയൽക്കാർ രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും ആരെയും രക്ഷിക്കാനായില്ല... താമസ സ്ഥലത്തുണ്ടായ അഗ്നിബാധയില്‍ ഒരു കുടുംബത്തിലെ 5 പേരടക്കം 6 പാക്കിസ്ഥാനികള്‍ക്ക് ദാരുണാന്ത്യം

വില്ലയുടെ വരാന്തയോട് ചേര്‍ന്ന് മരം കൊണ്ട് നിര്‍മിച്ച മുറിയില്‍ ഉറങ്ങിക്കിടക്കുമ്ബോഴായിരുന്നു അഗ്നിബാധ. കനത്ത പുക ശ്വസിച്ച് ഉറക്കമെണീറ്റ മുഹമ്മദ് റഹീം എല്ലാവരെയും വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചെങ്കിലും അപ്പോഴേയ്ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു.
തുടര്‍ന്ന് ഇദ്ദേഹം കുളിമുറിയുടെ മരം കൊണ്ട് നിര്‍മിച്ച വാതില്‍ തകര്‍ത്ത് രക്ഷപ്പെടുകയായിരുന്നു. മുറിയില്‍ ജനാലയില്ലാത്തതിനാല്‍ പുക പുറത്തു പോകാത്തതാണ് ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചത്. മാത്രമല്ല, മുറിക്ക് ഒരു വാതില്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ജീവന്‍രക്ഷിക്കാനുള്ള നിലവിളി കേട്ടും കോമ്ബൗണ്ടിനകത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്ക് തീ പിടിച്ചപ്പോഴുണ്ടായ അപായ മണിനാദം കേട്ടും അയല്‍പക്കത്ത് താമസിക്കുന്നവര്‍ രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും ആരെയും രക്ഷിക്കാനായില്ല. ഒരു കുടുംബത്തിലെ 5 പേരടക്കം 6 പാക്കിസ്ഥാനികള്‍ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. ഒരാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. പാക്കിസ്ഥാന്‍ ഖൈബര്‍ പക്തൂണ്‍വാല പ്രവിശ്യ സ്വദേശികളായ മുഹമ്മദ് ഫാറൂഖ്(58), മക്കളായ ഉമര്‍ ഫാറൂഖ്(23), ഖുറം ഫാറൂഖ്(27), ബന്ധു അലി ഹൈദര്‍(37), അയല്‍ക്കാരായ ഈദ് നവാസ്(28), ഖിയാല്‍ അഫ് സല്‍(48) എന്നിവരാണ് മരിച്ചത്. മുഹമ്മദ് റഹീം എന്നയാളാണ് രക്ഷപ്പെട്ടത്.
https://www.facebook.com/Malayalivartha

























