അശ്ലീല സിനിമകളുടെ ശേഖരം നശിപ്പിച്ച മാതാപിതാക്കൾക്കെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മകന്‍ കോടതിയിൽ

അശ്ലീല സിനിമകളുടെ വന്‍ ശേഖരം നശിപ്പിച്ച മാതാപിതാക്കൾക്കെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മകന്‍ കോടതിയെ സമീപിച്ചു. 29,000 ഡോളര്‍ വിലവരുന്ന അശ്ലീല സിനിമകളുടെ ശേഖരം നശിപ്പിച്ചതിന് 86,000 ഡോളര്‍ നഷ്ടപരിഹാരമായി വേണമെന്നാണ് ഇയാളുടെ ആവശ്യം.
അമേരിക്കയിലെ വാഷിംഗ്ടണിലാണ് ഇത്തരത്തിലൊരു അപൂർവ്വ സംഭവം അരങ്ങേറിയത്. യു എസ് സ്വദേശിയായ 40കാരനാണ് മാതാപിതാക്കള്‍ക്കെതിരെ ഇത്തരത്തിലൊരു സമീപനവുമായി കോടതിയിലെത്തിയത്.
ഭാര്യയുമായി 2016 ല്‍ വിവാഹബന്ധം വേര്‍പിരിഞ്ഞ ഇയാള്‍ മാതാപിതാക്കള്‍ക്കൊപ്പം താമസമാക്കുകയായിരുന്നു. ഒരു വര്‍ഷത്തിനുശേഷം ഇയാള്‍ പുതിയ വീട്ടിലേക്ക് താമസം മാറുകയും ചെയ്തു. മാതാപിതാക്കള്‍ മകന്റെ സാധനങ്ങളെല്ലാം പുതിയ മേല്‍വിലാസത്തിലേക്ക് അയച്ചു നല്‍കി. പക്ഷേ അയച്ച സാധനങ്ങളുടെ കൂട്ടത്തില്‍ 12 പെട്ടികളിലായി മകന്‍ സൂക്ഷിച്ചിരുന്ന സിനിമ ശേഖരം മാത്രം ഇല്ലായിരുന്നു. ഉടന്‍തന്നെ ഇയാള്‍ മാതാപിതാക്കളോട് തന്റെ 12 പെട്ടികളെ കുറിച്ച് അന്വേഷിച്ചു.
മകന്റെ നന്മയ്ക്ക് വേണ്ടി താന്‍ സിനിമാ ശേഖരം നശിപ്പിക്കുകയായിരുന്നുവെന്ന് പിതാവ് ഇയാളോട് പറഞ്ഞു. ഇതോടെ പിതാവുമായി പിണങ്ങിയ മകന്‍ പരാതിയുമായി കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ സിനിമാ ശേഖരമാണ് തന്റെ കൈവശം ഉണ്ടായിരുന്നതെന്നും അതിനാല്‍ മാതാപിതാക്കള്‍ നഷ്ടപരിഹാരം നല്‍കിയേ മതിയാവൂ എന്ന നിലപാടിലാണ് മകന്‍. മിഷിഗനിലെ ഫെഡറല്‍ കോടതിയിലാണ് ഇയാള്‍ വിചിത്രമായ പരാതി സമര്‍പ്പിച്ചത്.
https://www.facebook.com/Malayalivartha

























