മൂന്ന് പേരുടെ ഡിഎന്‍എയില്‍ നിന്ന് ഒരു കുഞ്ഞ് ; ശാസ്ത്രലോകത്തെ ഞെട്ടിപ്പിച്ചുകൊണ്ട് ഗവേഷകർ

ശാസ്ത്ര ലോകത്തെ അമ്പരിപ്പിച്ചുകൊണ്ട് മൂന്ന് ആളുകളുടെ ഡിഎന്‍എയില്‍ നിന്ന് ഒരു കുഞ്ഞ് ജനിച്ചു . 32 ക്കാരിയായ ഗ്രീക്ക് യുവതിയാണ് മൂന്ന് പേരിൽ നിന്ന് ഒരു കുഞ്ഞിന് ജന്മം നൽകിയത്. സ്പെയിനിലെയും ഇറ്റലിയിലെയും ഒരു സംഘം ഗവേഷകരാണ് ഈ കണ്ടെത്തലിന് പിന്നിലുള്ളത്
വന്ധ്യതയുള്ള ഒരമ്മയുടെ അണ്ഡവും പിതാവിന്റെ ബീജവും മറ്റൊരു യുവതിയുടെ അണ്ഡത്തില്‍ നിന്നും വിഭജിച്ച ക്രോമോ സോമുകളും ചേര്‍ത്താണ് ഈ കുഞ്ഞിന് ജന്മം നല്‍കിയിരിക്കുന്നതെന്ന് ഡോക്ടർമാർ അറിയിച്ചു . കഴിഞ്ഞ ചൊവ്വാഴ്ചയാണ് കുഞ്ഞ് ജനിച്ചത്. കുഞ്ഞിന് 2.96 കിലോ ഭാരമാണുള്ളത്. പലതവണ ഐവിഎഫ് ചികിത്സ നടത്തി പരാജയപ്പെട്ടപ്പോഴാണ് ഇത്തരമൊരു പരീക്ഷണത്തിന് യുവതി വിധേയയായത്.
https://www.facebook.com/Malayalivartha

























