ഫ്രാന്‍സിന്റെ ദേശീയപ്രതീകവും വിശ്വവിഖ്യാതവുമായ നോത്രദാം കത്തീഡ്രലിന് തീപിടിത്തത്തില്‍ വന്‍നാശം, 850 വര്‍ഷം പഴക്കമുള്ള ചരിത്രസ്മാരകത്തില്‍ ശേഷിക്കുന്നത് കരിങ്കല്‍നിര്‍മിത പ്രധാന എടുപ്പുകള്‍ മാത്രം

ഫ്രാന്‍സിന്റെ ദേശീയപ്രതീകവും വിശ്വവിഖ്യാതവുമായ നോത്രദാം കത്തീഡ്രലിന് തീപിടിത്തത്തില്‍ വന്‍നാശം. 850 വര്‍ഷം പഴക്കമുള്ള ചരിത്രസ്മാരകത്തിന്റെ കരിങ്കല്‍നിര്‍മിത പ്രധാന എടുപ്പുകള്‍ മാത്രമാണു ശേഷിക്കുന്നത്. കത്തീഡ്രലിന്റെ മുഖ്യ ആകര്‍ഷണമായ ഗോഥിക് ശൈലിയില്‍ നിര്‍മിച്ച ഗോപുരം അടക്കം മേല്‍ക്കൂര മുഴുവന്‍ കത്തിചാമ്പലായി. തിങ്കളാഴ്ച വൈകിട്ടോടെ ആളിപ്പടര്‍ന്ന തീ, നാനൂറിലേറെ അഗ്‌നിശമന സേനാംഗങ്ങള്‍ 9 മണിക്കൂറോളം പണിപ്പെട്ടാണ് അണച്ചത്.
യുനെസ്‌കോയുടെ പൈതൃക കേന്ദ്രമായ പൗരാണിക കത്തീഡ്രലിലെ അമൂല്യമായ കലാവസ്തുക്കളും തിരുരൂപങ്ങളും ലൂവ്ര് മ്യൂസിയത്തിലേക്കു മാറ്റി. പ്രധാന മണിഗോപുരങ്ങള്‍ക്കും കേടുപാടില്ല. ഈസ്റ്ററിനായുള്ള ഒരുക്കങ്ങള്‍ക്കിടെയാണു അപകടം സംഭവിച്ചത്. തീപിടിത്തത്തിന്റെ കാരണം കണ്ടെത്തിയിട്ടില്ല.
https://www.facebook.com/Malayalivartha

























