ഗര്‍ഭിണിയാണെന്ന് അറിഞ്ഞിരുന്നില്ല; കുളിച്ചുകൊണ്ടിരിക്കവേ ഉണ്ടായ വയറുവേദന വയറ്റില്‍ ഉണ്ടാക്കുന്ന പ്രത്യേക ചലനങ്ങള്‍ മൊബൈലിലാക്കാന്‍ ക്യാമറ ഓണ്‍ ചെയ്തപ്പോള്‍ കണ്ടത് പുറത്തേയ്ക്കു വരുന്ന കുഞ്ഞിന്റെ തല!

ലണ്ടനിലെ ഒരു ഹോട്ടലിലെ വെയിട്രസ്സായ ഇരുപത്തിനാലുകാരിയ ഷാര്‍ലറ്റ് എന്ന യുവതി അപ്രതീക്ഷിതമായാണ് അമ്മയായത്. ഗര്‍ഭിണിയാണെന്ന് ഷാര്‍ലറ്റിന് അറിയില്ലായിരുന്നു. ബാത്ത് ടബ്ബില്‍ കുളിച്ചുകൊണ്ടിരിക്കുമ്പോള്‍ വയറ്റില്‍ അസ്വഭാവികമായ ചലനങ്ങളും വേദനയും അനുഭവപ്പെട്ടു.
വയറുവേദനയോടനുബന്ധിച്ച് വയറിലുണ്ടായ ചലനങ്ങള്‍ റെക്കോര്‍ഡ് ചെയ്യാന്‍ ഐഫോണിന്റെ ക്യാമറയിലൂടെ നോക്കിയപ്പോള്‍, കുഞ്ഞിന്റെ തലപുറത്തേക്ക് വരുന്നത് കണ്ട് ഷാര്‍ലെറ്റ് ഞെട്ടി!
ആദ്യം പരിഭ്രമിച്ചെങ്കിലും മനസാന്നിധ്യം വീണ്ടെടുത്ത് ബാത്ത് റൂമിലെ ഫസ്റ്റ് എയ്ഡ് കിറ്റില്‍ നിന്നും കത്രികയെടുത്ത് പൊക്കിള്‍ക്കൊടി മുറിച്ചു. തുടര്‍ന്ന് ഫോണില്‍ പങ്കാളിയോട് വരാന്‍ പറഞ്ഞു. ഇരുപത്തിയെട്ടുകാരനായ സുഹൃത്ത് മിഗ്വേലുമായി ഷാര്‍ലറ്റ് രണ്ടുവര്‍ഷമായി ഒരുമിച്ച് താമസിക്കുകയാണ്. ഗര്‍ഭിണിയാണെന്നതിന്റെ യാതൊരു ലക്ഷണവും തോന്നിയിരുന്നില്ലെന്നാണ് ഷാര്‍ലറ്റ് പറയുന്നത്.

ശരീരഭാരം വര്‍ധിച്ചത് അമിതമായി ഭക്ഷണം കഴിച്ചതുകൊണ്ടാണെന്നാണ് ഇവര്‍ കരുതിയത്. വയറുവേദനയും മറ്റും ഇടയ്ക്കിടെ ഉണ്ടായിരുന്നെങ്കിലും, ആര്‍ത്തവം ക്രമമായി വരുന്നുണ്ടായിരുന്നതിനാല്‍ അതൊക്കെ ആര്‍ത്തവകാലത്ത് പതിവുള്ള ബുദ്ധിമുട്ടുകളായി അവള്‍ അവഗണിച്ചുപോന്നിരുന്നു. ഉടന്‍ കുഞ്ഞ് വേണ്ടെന്ന് കരുതി ഗര്‍ഭനിരോധന ഗുളികയും കഴിച്ചിരുന്നു.

മദ്യപാനവും പുകവലിയും അധികസമയജോലിയുമൊക്കെയായി തീരെ ചിട്ടയില്ലാത്ത ജീവിതമായിരുന്നു ഇവരുടേത്. പങ്കാളി മിഗ്വേലിന് ഇതാദ്യം സ്വന്തം കുഞ്ഞാണെന്ന് വിശ്വസിക്കാന്‍ പ്രയാസമായിരുന്നു. തെരുവില്‍ കണ്ട കുഞ്ഞിനെ നീ എടുത്തുകൊണ്ടു വന്നോ എന്നായിരുന്നു മിഗ്വേലിന്റെ ആദ്യ ചോദ്യം.
ഷാര്‍ലറ്റിനും ഇത് സ്വന്തം കുഞ്ഞാണെന്ന് വിശ്വസിക്കാന്‍ പ്രയാസമായിരുന്നു. ഇതുവരെ ആരുടെയും പ്രസവത്തിന് പോലും കൂട്ടിരിക്കാതെയാണ് ഷാര്‍ലറ്റ് പൊക്കിള്‍ക്കൊടി മുറിച്ചത്. ആശുപത്രികാര്‍ക്ക് പോലും ഇത് അവിശ്വസനീയമായിരുന്നു. ഉള്ളിലുണ്ടായ ഒരു തോന്നലിന് അനുസരിച്ച് പ്രവര്‍ത്തിക്കുകയായിരുന്നുവെന്ന് ഷാര്‍ലറ്റ് മറുപടി നല്‍കി. അപ്രതീക്ഷിതമായി കിട്ടിയ കുഞ്ഞിന് ഏലിയാസ് എന്നാണ് പേരിട്ടത്. മൂന്നരകിലയോളം തൂക്കമുള്ള കുഞ്ഞ് സുഖമായിട്ടിരിക്കുന്നു.

അപൂര്‍വമാണെങ്കിലും ഗര്‍ഭലക്ഷണങ്ങളൊന്നുമില്ലാതെയുള്ള പ്രസവം നടക്കാറുണ്ട്. ഈ കേസില്‍ 9 മാസവും ഷാര്‍ലെറ്റിന് ആര്‍ത്തവം വരുന്നുണ്ടായിരുന്നു. ഇത്തരത്തില്‍ ഒരു വര്‍ഷത്തില്‍ 350 കേസുകളോളം എന്ന കണക്കില്‍ ലണ്ടനില്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
https://www.facebook.com/Malayalivartha

























