കൊളംബോയില്‍ പള്ളികളിലും പഞ്ചനക്ഷത്ര ഹോട്ടലിലും സ്‌ഫോടനം, 20 പേര്‍ കൊല്ലപ്പെട്ടു, 80ഓളം പേര്‍ക്ക് പരിക്ക്

കൊളംബോയില്‍ പള്ളികളിലും പഞ്ചനക്ഷത്ര ഹോട്ടലിലും സ്‌ഫോടനം.20 പേര്‍ കൊല്ലപ്പെട്ടു. 80ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഈസ്റ്റര്‍ പ്രാര്‍ഥനക്കിടെയാണ് പള്ളികളില്‍ സ്‌ഫോടനമുണ്ടായത്. തലസ്ഥാന നഗരത്തില്‍ കൊച്ചികടയിലെ സെന്റ് ആന്റണീസ് പള്ളിയിലും കാട്‌നയിലെ മറ്റൊരു ദേവാലയത്തിലുമാണ് സ്‌ഫോടനം . ഷാന്‍ഗ്രിലാ, കിങ്‌സ്ബറി തുടങ്ങിയ പഞ്ചനക്ഷത്ര ഹോട്ടലുകളിലും സ്‌ഫോടനമുണ്ടായി.
ഈസ്റ്റര്‍ ദിനത്തില്‍ പള്ളികളിലുണ്ടായ സ്‌ഫോടനത്തിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അതേ സമയം, സ്‌ഫോടനത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.
"
https://www.facebook.com/Malayalivartha

























