ലങ്കന്‍ സ്ഫോടന സൂത്രധാരന്‍ ഹാഷിമിന്റെ കണ്ണികള്‍ കേരളത്തിലും; ജാഗ്രത നിർദ്ദേശം

ലങ്കന്‍ സ്ഫോടന സൂത്രധാരന്‍ ഹാഷിമിന്റെ കണ്ണികള്‍ കേരളത്തിലും; ജാഗ്രത നിർദ്ദേശം ..ലോകത്തെ നടുക്കിയ സ്‌ഫോടനത്തിനു രണ്ടുമണിക്കൂര്‍ മുന്‍പേ ഇന്ത്യ കൃത്യമായ മുന്നറിയിപ്പ് നല്‍കിയിരുന്നു.
എൻഐഎയ്ക്ക് ആക്രമണ സൂചന കിട്ടിയത് ഐഎസ് കേസ് പ്രതികളില്‍ നിന്നാണെന്നാണ് വിവരം. കോയമ്പത്തൂരില്‍ ജയിലിലാണ് ഈ ഈ ഏഴുപ്രതികള്‍ ഇപ്പോൾ.
കേരളത്തിലുള്‍പ്പെടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ സഹറന്‍ ഹാഷിം ലക്ഷ്യമിട്ടതായും അറിയുന്നു .
സ്ഫോടനം നടത്തിയത് സഹറന്‍ ഹാഷിം മേധാവിയായ നാഷണല്‍ തൗഹീദ് ജമാഅത്താണ്.എന്‍ഐഎ ഈ വിഭാഗത്തിനു മേല്‍ ശക്തമായ നിരീക്ഷണം നടത്തിവരികയായിരുന്നു. ഇതിനിടെയാണു പുതിയ വിവരം പുറത്തുവരുന്നത്.
ക്രിസ്ത്യന്‍ പളളികള്‍ അടക്കമുളള സ്ഥലങ്ങളില്‍ ഭീകരാക്രമണത്തിനു സാധ്യതയുണ്ടെന്നു ഇന്ത്യ മൂന്നു തവണ വ്യക്തമായ മുന്നറിയിപ്പ് നല്‍കിയിരുന്നു.സ്‌ഫോടനത്തിനു രണ്ടു മണിക്കൂറുകള്‍ക്കു മുന്‍പായിരുന്നു അവസാന മുന്നറിയിപ്പ്. സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ട ചാവേറിന്റെ പേരടക്കമാണ് ഇന്ത്യ മുന്നറിയിപ്പു നല്‍കിയത്.
എന്നിട്ടും വേണ്ടത്ര സുരക്ഷാ ഒരുക്കുന്നതിൽ അധികാരികൾ വീഴ്ചവരുത്തിയതാണ് 359 പേരുടെ ജീവൻ അപഹരിക്കാൻ കാരണമായത്
കേരളത്തില്‍ ഉള്‍പ്പടെ ഹാഷിം പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ലക്ഷ്യമിട്ടതായും വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. കേസിന്റെ ഭാഗമായി തിരുവനന്തപുരത്തും റെയ്ഡ് നടന്നിരുന്നു.
ഇതിനിടെ, ശ്രീലങ്കയില്‍ വീണ്ടും സ്ഫോടനമുണ്ടായി. കൊളംബോയില്‍ നിന്ന് 40 കിലോമീറ്ററര്‍ അകലെ പുഗോഡയിലാണ് സ്ഫോടനം. കോടതിക്കു സമീപം ഒഴിഞ്ഞ പറമ്പിലാണ് സ്ഫോടനം..അതുകൊണ്ട് തന്നെ ആളപായം ഇല്ല
അതേസമയം കഴിഞ്ഞ ദിവസം നടന്ന സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ പൊലീസ് മേധാവിയോടും പ്രതിരോധ സെക്രട്ടറിയോടും രാജിവയ്ക്കാന്‍ മൈത്രിപാല സിരിസേന ആവശ്യപ്പെട്ടു. പ്രതിരോധ സെക്രട്ടറി ഹേമാസിരി ഫെര്‍ണാന്‍ഡോ, ഇന്‍സ്പെക്ടര്‍ ജനറല്‍ പുജിത് ജയസുന്ദര എന്നിവരോടാണു രാജി ആവശ്യപ്പെട്ടത്. ഭീകരാക്രമണം സംബന്ധിച്ച മുന്നറിയിപ്പ് ലഭിച്ചിട്ടും പ്രതികരിക്കാത്തതിനാണ് നടപടി.
കൊളംബോയില്‍ ഭീകരാക്രമണ സാധ്യതയുള്ളതായി ഈ മാസം ആദ്യം ശ്രീലങ്കയ്ക്ക് ഇന്ത്യയുടെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) വിവരങ്ങള്‍ കൈമാറിയിരുന്നു. തീവ്രവാദ സംഘടനാ നേതാവിന്റെയും മുഖ്യസംഘാംഗങ്ങളുടെയും വിശദാംശങ്ങളും നല്‍കിയിരുന്നു. സുരക്ഷാ ഒരുക്കുന്നതിൽ പാളിച്ച പറ്റിയതായി ലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ മാധ്യമങ്ങളോട് സമ്മതിച്ചിരുന്നു
https://www.facebook.com/Malayalivartha

























