ഉത്തർപ്രദേശിൽ ചരക്ക് ലോറി ജീപ്പിനുമുകളിലേക്ക് മറിഞ്ഞ് അപകടം... ജീപ്പിലുണ്ടായിരുന്ന സബ് ഡിവിഷണൽ ഓഫീസർ മരിച്ചു

ആ കാഴ്ച തീരാവേദനയായി.... ഉത്തർപ്രദേശിൽ ചരക്ക് ലോറി ജീപ്പിനു മുകളിലേക്ക് മറിഞ്ഞ് അപകടം. ജീപ്പിലുണ്ടായിരുന്ന സബ് ഡിവിഷണൽ ഓഫീസർ മരിച്ചു. വൈക്കോൽ കയറ്റി വന്ന ചരക്ക് ലോറിയാണ് മറിഞ്ഞത്.
റാംപൂർ പഹാഡി ഗേറ്റിലെ നൈനിറ്റാൾ റോഡിലാണ് അപകടം സംഭവിച്ചത്. പുറകിൽ നിന്നും ലോറി വരുന്നത് ശ്രദ്ധിക്കാതെ ജീപ്പ് റോഡ് ക്രോസ് ചെയ്‌തപ്പോഴാണ് അപകടം ഉണ്ടായത്. ജീപ്പിൽ ഇടിക്കാതിരിക്കാനായി ലോറി ഡ്രൈവർ ശ്രമിച്ചെങ്കിലും ലോറിയുടെ മുൻ ടയർ ഡിവൈഡറിലിടിച്ച് മറുവശത്തേക്ക് ചരിയുകയായിരുന്നു.
ലോറിയും ചരക്കും ഉൾപ്പടെ ജീപ്പിന് മുകളിലേക്ക് വീണു. അപകടത്തെ തുടർന്ന് വാഹനഗതാഗതം തടസപ്പെട്ടു. ജെസിബി എത്തി ലോറി നീക്കി സബ് ഡിവിഷണൽ ഓഫീസറെ പുറത്തെടുത്തപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്‌റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
ഞായറാഴ്ച വൈകുന്നേരത്തോടെയായിരുന്നു അപകടം നടന്നത്. അമിതമായി ചരക്ക് കയറ്റിയതിനാലാണ് ലോറി നിയന്ത്രിക്കാനായി സാധിക്കാത്തതെന്നും അപകടത്തിന്റെ വ്യാപ്‌തി കൂട്ടിയതെന്നും ദൃക്‌സാക്ഷികൾ.
"
https://www.facebook.com/Malayalivartha


























