കാലവസ്ഥ വ്യതിയാനത്തെ തുടർന്ന് അന്‍റാര്‍ട്ടിക്കയിലെ ഏറ്റവും വലിയ രണ്ടാമത്തെ പെന്‍ഗ്വിന്‍ കോളനി അപ്രത്യക്ഷം

കാലവസ്ഥ വ്യതിയാനത്തെ തുടർന്ന് അന്‍റാര്‍ട്ടിക്കയിലെ ഏറ്റവും വലിയ രണ്ടാമത്തെ പെന്‍ഗ്വിന്‍ കോളനി അപ്രത്യക്ഷമായി . 2016 ല്‍ കടലില്‍ മുങ്ങിപ്പോയ കോളനി പിന്നീട് പൂര്‍ണ്ണമായ തോതില്‍ പുനസ്ഥാപിക്കപ്പെട്ടില്ല
കാലവസ്ഥ വ്യതിയാനത്തെ ആയിരക്കണക്കിന് പെന്‍ഗ്വിനുകളുടെ ജീവിതമാണ് തീർന്നതെന്ന് എന്നാണ് ഗവേഷകര്‍ പറയുന്നത്. ബ്രിട്ടീഷ് ആന്‍റാര്‍ട്ടിക് സര്‍വേയാണ്ഇക്കാര്യങ്ങൾ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത് അന്‍റാര്‍ട്ടിക്കയിലെ വെഡ്ഡ്വില്‍ കടല്‍ പരിസരത്താണ് ഈ പെന്‍ഗ്വിന്‍ കോളനി സ്ഥിതി ചെയ്തിരുന്നത്.
2016 ല്‍ വലിയ മഞ്ഞുമല തകര്‍ന്ന് ഉണ്ടായ ദുരന്തത്തിന് ശേഷം ഇവിടുത്തെ പെന്‍ഗ്വിനുകള്‍ പ്രജനനം നടത്തുന്നില്ല എന്നതാണ് കോളനി അപ്രത്യക്ഷമാകുവാന്‍ കാരണമായത്. എല്ലാ വര്‍ഷവും ഹാലൈ ബേ കോളനിയിലേക്ക് 15,000 മുതല്‍ 24,000 വരെ പെന്‍ഗ്വിന്‍ ഇണകള്‍ പ്രജനനം നടത്താറുണ്ടായിരുന്നെങ്കില്‍ കഴിഞ്ഞ രണ്ട് കൊല്ലമായി ഇത് നടക്കുന്നില്ല. ഇത് ലോകത്ത് ഇന്ന് നിലവിലുള്ള പെന്‍ഗ്വിനുകളുടെ എണ്ണം 5 ശതമാനം മുതല്‍ 9 ശതമാനം വരെ കുറയ്ക്കാന്‍ ഇടയാക്കും എന്നാണ് പഠനം പറയുന്നത്.
https://www.facebook.com/Malayalivartha

























