കുടിയേറ്റക്കാരെ തടഞ്ഞില്ലെങ്കിൽ അതിര്‍ത്തി അടയ്ക്കും; മെക്സിക്കോക്കെതിരെ ഭീഷണിയുമായി വീണ്ടും ഡോണള്‍ഡ് ട്രംപ്

അമേരിയിലേയ്ക്ക് അനധികൃതമായി കുടിയേറുന്ന അഭയാര്‍ഥികളെ മെക്സിക്കോ തടഞ്ഞില്ലെങ്കില്‍ അതിര്‍ത്തി അടയ്ക്കുമെന്ന ഭീഷണിയുമായി വീണ്ടും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അമേരിക്കയിലേക്ക് കുടിയേറാനായി ഇരുപതിനായിരത്തോളം വരുന്ന അഭയാര്‍ഥികള്‍ അതിര്‍ത്തിയില്‍ തയാറായി നില്‍ക്കുകയാണെന്നും ഇവരെ തടയാന്‍ മെക്സിക്കോ തയാറാകണമെന്നും ട്രംപ് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.
അഭയാര്‍ഥികളെ മെക്സിക്കോ തടഞ്ഞില്ലെങ്കില്‍ തങ്ങള്‍ക്ക് അതിര്‍ത്തിയിലേക്ക് കൂടുതല്‍ സൈനികരെ അയക്കേണ്ടിവരുമെന്നും അതിര്‍ത്തി അടയ്ക്കുമെന്നും ട്രംപ് വ്യക്തമാക്കി. അതേസമയം, ട്രംപിന്റെ ഭീഷണി യാഥാര്‍ഥ്യമായാല്‍ ശതകോടിക്കണക്കിനു ഡോളര്‍ വരുന്ന യുഎസ്-മെക്സിക്കോ വ്യാപാരം നിലയ്ക്കും. ഇരുരാജ്യക്കാര്‍ക്കും അങ്ങോട്ടും ഇങ്ങോട്ടും പോകാനും കഴിയാതാവും. എല്‍സാല്‍വദോര്‍, ഹോണ്ടുറാസ്, ഗ്വാട്ടിമാല തുടങ്ങിയ മധ്യ അമേരിക്കന്‍ രാജ്യങ്ങളില്‍നിന്നു യുഎസ് ലക്ഷ്യമാക്കി നിരവധി പേര് പോകുന്നുണ്ട്. മെക്സിക്കോ മുറിച്ചുകടന്നാണ് ഇവര്‍ യുഎസ് അതിര്‍ത്തിയിലെത്തുന്നത്. കുടിയേറ്റക്കാര്‍ മൂലം യുഎസിന് വലിയ ധനനഷ്ടമുണ്ടാകുന്നതായി ട്രംപ് ചൂണ്ടിക്കാട്ടുന്നു.
https://www.facebook.com/Malayalivartha

























