ഫെമിനിസത്തെക്കുറിച്ച് ചര്‍ച്ച നടക്കുന്നിടത്ത് ഒരു പെണ്‍തരിപോലും ഇല്ലായിരുന്നു, ആകെ ഉണ്ടായിരുന്ന സ്ത്രീസാന്നിദ്ധ്യം ഇതായിരുന്നു...!

തെരഞ്ഞെടുപ്പ് കാലങ്ങളില്‍. സ്‌പെയിന്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്നത് ഫെമിനിസത്തെക്കുറിച്ചാണ്. അത്തരം ഒരു രാഷ്ട്രീയ ചര്‍ച്ചക്കിടയില്‍ ഒരു ന്യൂസ്ഫ്‌ളോറില്‍ നിന്ന് പകര്‍ത്തിയ രണ്ട് സ്ത്രീകളുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്.
രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ത്രീവോട്ടുകളെ ഉന്നംവച്ച് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുമ്പോഴാണ് ഫെമിനിസത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രമുഖ പാര്‍ട്ടിയിലെ പ്രതിനിധികള്‍ ന്യൂസ്ഫ്‌ലോറിലെത്തിയത്. ഫെമിനിസത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ എത്തിയവരെല്ലാം തന്നെ പുരുഷന്മാര്‍ ആയിരുന്നു എന്നതാണ് ഏറെ വിചിത്രം.
ഫെമിനിസം ചര്‍ച്ച ചെയ്ത ആ ന്യൂസ് ഫ്‌ലോറിലുണ്ടായിരുന്ന സ്ത്രീ സാന്നിധ്യത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായിക്കൊണ്ടിരിക്കുന്നത്.
ഫെമിനിസത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പുരുഷന്മാരെത്തിയപ്പോള്‍ അവിടെയുണ്ടായിരുന്ന സ്ത്രീ സാന്നിധ്യം ക്ലീനിംഗ് ജോലിക്കായെത്തിയ രണ്ട് വനിതകള്‍ മാത്രമായിരുന്നുവെന്നു പറഞ്ഞുകൊണ്ടാണ് ഫ്‌ലോര്‍ വൃത്തിയാക്കുന്ന സ്ത്രീകളുടെ ചിത്രങ്ങള്‍ പങ്കുവച്ചതും. അതു പിന്നീട് തരംഗമായി മാറിയതും.
ആയിരം വാക്കുകളേക്കാള്‍ ശക്തമാണ് ഈ ചിത്രമെന്നു പറഞ്ഞുകൊണ്ടാണ് പലരും ഈ ചിത്രം പങ്കുവയ്ക്കുന്നത്. തിരഞ്ഞെടുപ്പിനിടയിലും സ്ഥാനാര്‍ഥികളുടെ യഥാര്‍ഥ പരിഗണന എന്തിനാണെന്ന് മനസ്സിലാകുന്നില്ല എന്നു പറഞ്ഞുകൊണ്ടാണ് പല സ്ത്രീകളും ഈ ചിത്രത്തെ ചോദ്യം ചെയ്തുകൊണ്ടു മുന്നോട്ടു വരുന്നത്.
https://www.facebook.com/Malayalivartha

























