ഫാഷന്‍ റാംപിലെ ക്യാറ്റ് വാക്കിനിടെ കുഴഞ്ഞുവീണ് മോഡലിന് ദാരുണാന്ത്യം

ഫാഷന്‍ റാംപിലെ ക്യാറ്റ് വാക്കിനിടെ കുഴഞ്ഞുവീണ് മോഡലിന് ദാരുണാന്ത്യം. ശനിയാഴ്ച സാവോപോളോയില്‍ വച്ചാണ് സംഭവം. ബ്രസീലിയന്‍ മോഡലായ ടെയില്‍സ് സോറസാണ് ഇത്തരത്തില്‍ മരിച്ചത്. ഓക്‌സാ ഷോയ്ക്കിടെ റാംപിലൂടെ നടന്നപ്പോള്‍ ടെയില്‍സ് കുഴഞ്ഞ് വീഴുകയായിരുന്നുവെന്ന് സംഘാടകര്‍ പത്രക്കുറിപ്പിലൂടെ പറഞ്ഞു. 26 കാരനായ ടെയില്‍സിന്റെ മരണത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
റാംപില്‍ കുഴഞ്ഞുവീണയുടനെ തന്നെ ഡോക്ടര്‍മാര്‍ തന്നെ സംഘം ടെയില്‍സിനെ പരിശോധിച്ചിരുന്നെന്ന് പ്രദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
https://www.facebook.com/Malayalivartha

























