തെരെഞ്ഞെടുപ്പിന് ശേഷം മാത്രം ഇന്ത്യയുമായി ബന്ധമെന്ന് പാകിസ്ഥാൻ പ്രധാന മന്ത്രി ഇമ്രാന്‍ഖാന്‍

ഇന്ത്യയുമായി സംസ്‌ക്കാര സമ്പന്നമായ ബന്ധം സ്ഥാപിക്കാന്‍ കഴിയുന്നത് ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷം മാത്രമെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. മറ്റ് രാജ്യങ്ങളുമായി പാകിസ്ഥാന്‍ ഇപ്പോള്‍ തന്നെ നല്ല ബന്ധത്തിലാണ് , എന്നാല്‍ ഇന്ത്യയുമായുള്ള ബന്ധത്തില്‍ മാത്രമാണ് സമാധാനവും ,സ്ഥിരതയും ഇല്ലാത്തത് .
പാകിസ്ഥാന്റെ ഇപ്പോഴത്തെ ഏക പ്രശ്‌നം ഇന്ത്യയുമായുള്ള ബന്ധം സംബന്ധിച്ചതാണെന്നും ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി . അഫ്ഗാനിസ്ഥാനില്‍ സമാധാനമുണ്ടാക്കാനുള്ള ശ്രമത്തിലാണ് പാകിസ്ഥാനെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു .
https://www.facebook.com/Malayalivartha


























