ഫാഷന്‍ ഷോയില്‍ ക്യാറ്റ് വാക്കിനിടെ ബ്രസീലുകാരനായ മോഡലിന് ദാരുണാന്ത്യം

ഫാഷന്‍ ഷോയില്‍ ക്യാറ്റ് വാക്കിനിടെ ബ്രസീലുകാരനായ മോഡല്‍ കുഴഞ്ഞുവീണ് മരിച്ചു. ടേല്‍സ് സോറസ്(26) എന്ന മോഡലാണ് മരിച്ചത്. സംപൗളോയില്‍ ഇന്നലെ നടന്ന ഫാഷന്‍ ഷോയിലാണ് സംഭവം ഉണ്ടായത്.
റാംപിലൂടെ നടന്നു വരവേ ടേല്‍സ് ചെരുപ്പിന്റെ വള്ളിയില്‍ത്തട്ടി നിലത്തുവീഴുകയായിരുന്നു. എന്നാല്‍ അല്പം നേരം കഴിഞ്ഞിട്ടും എഴുന്നേല്‍ക്കാതിരുന്നതോടെ സദസ് ഞെട്ടിത്തരിച്ചു. മോഡലിന്റെ വായില്‍നിന്നു നുരയും പതയും വരാന്‍ തുടങ്ങി. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ടേല്‍സിന്റെ മരണകാരണം വ്യക്തമായിട്ടില്ല. മോഡലിന് മറ്റു ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലായിരുന്നെന്നാണ് റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha


























