ജയിലില്‍വച്ച് തടവുകാരനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ഉദ്യോഗസ്ഥയ്ക്ക് 12 മാസം തടവ് ശിക്ഷ

ജയിലിൽ തടവുകാരനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ഉദ്യോഗസ്ഥയ്ക്ക് 12 മാസം തടവ് ശിക്ഷ വിധിച്ച് മോൾഡ് ക്രൌൺ കോടതി. ലണ്ടനിലെ റെക്സ്ഹാം ജയിലിൽവെച്ച് മക്ഗി എന്ന തടവുകാരനുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ട ജയിൽ ഉദ്യോഗസ്ഥ എമിലി വാട്ട്സണെയാണ് കോടതി ശിക്ഷിച്ചത്.
തടവുകാരനായ ജോണ്‍ മക്ഗീയുടെ സെല്ലിൽ മൂന്നു തവണ പോയ എമിലി ഒരുതവണ മക്ഗീയുമായി ലൈംഗിക ബന്ധത്തില്‍ ഏർപ്പെട്ടെന്ന് കോടതി കണ്ടെത്തി. ഇതിന് പുറമെ തന്റെ തടവറയിൽ ഒളിച്ച് വച്ചിരുന്ന മൊബൈൽ ഫോൺ ഉപയോഗിച്ച് ഇരുവരും തമ്മിൽ പലതവണ അശ്ലീല വീഡിയോ കോളിംഗ് നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്.
2017 ഒക്ടോബർ മുതൽ 2018 ജനുവരിവരെയുള്ള കാലത്ത് എമിലിയുമായി ബന്ധമുണ്ടായിരുന്നതായി ജോൺ മക്ഗീ കോടതിയിൽ സമ്മതിച്ചു. അപകടകരമായ ഡ്രൈവിങിലൂടെ ഒരാളെ കാറിടിച്ചുകൊലപ്പെടുത്തിയ കേസിൽ ശിക്ഷ അനുഭവിക്കുകയായിരുന്നു ജോൺ മക്ഗീ. സെല്ലിനുള്ളിൽ ഒളിപ്പിച്ചുവെച്ച ഐഫോൺ മുഖേന മക്ഗീ, എമിലിയുമായി ചാറ്റ് ചെയ്തിരുന്നതായും അന്വേഷണത്തിൽ വ്യക്തമായി. സെല്ലിനുള്ളിൽ അനധികൃതമായി ഫോണും ചാർജറും ഉപയോഗിച്ചതിന് മക്ഗീയ്ക്ക് കോടതി 12 മാസം അധികതടവ് കൂടി വിധിച്ചിട്ടുണ്ട്.
അതേസമയം, തടവറയിൽ വച്ച് കണ്ട ജോണുമായി താൻ അഗാധപ്രണയത്തിലായെന്നും ഒരുപാട് കാലം കൂടെക്കഴിയാൻ ആഗ്രഹിച്ചിരുന്നതായും എമിലി കോടതിയിൽ പറഞ്ഞു. എന്നാൽ ക്രൂരമായ കൊലപാതക കേസിൽ തടവിൽ കഴിയുന്ന പ്രതിയുമായി ഇങ്ങനെയൊരു ബന്ധം സ്ഥാപിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി എമിലിയെ 12 മാസത്തെ തടവിന് വിധിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha


























