യുഎസ് ഡപ്യൂട്ടി അറ്റോര്‍ണി ജനറല്‍ റോഡ് റോസെന്‍സ്‌റ്റൈന്‍ രാജിവച്ചു

യുഎസ് ഡപ്യൂട്ടി അറ്റോര്‍ണി ജനറല്‍ റോഡ് റോസെന്‍സ്‌റ്റൈന്‍ രാജിവച്ചു. ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ റഷ്യ ഇടപെട്ടെന്ന പരാതിയില്‍ എഫ്ബിഐ മുന്‍ ഡയറക്ടര്‍ റോബര്‍ട് മ്യൂളറുടെ നേതൃത്വത്തില്‍ അന്വേഷണത്തിന് പ്രത്യേക സമിതിയെ നിയോഗിച്ചത് റോഡ് റോസെന്‍സ്‌റ്റൈന്‍ ആയിരുന്നു.
റോസെന്‍സ്‌റ്റൈന്‍ പ്രസിഡന്റിന് രാജി കൈമാറി. മേയ് 11 ന് സ്ഥാനം ഒഴിയുമെന്ന് അദ്ദേഹം അറിയിച്ചു. അറ്റോര്‍ണി ജനറലായി വില്യം ബാറിനെ നിയോഗിച്ചതു മുതല്‍ റോസെന്‍സ്‌റ്റൈന്റെ രാജി പ്രതീക്ഷിച്ചിരുന്നു.
https://www.facebook.com/Malayalivartha


























