തോളിലൊരു ബാഗും ക്യാമറയും കയ്യിലുണ്ടായിരുന്നു... ചര്‍ച്ചിന് മുന്നിലെ ഓഫീസിന് സമീപമാണ് അയാള്‍ നിന്നത്; കുട്ടികളാണ് പറഞ്ഞത്, ബോംബുമായി പൊട്ടിത്തെറിച്ചത് അയാളാണെന്ന്... പ്രാര്‍ഥന എപ്പോഴാണ് തുടങ്ങുക എന്നയാള്‍ ചോദിച്ചു... ഒമ്ബത് മണിക്ക് തുടങ്ങും, അകത്തേക്ക് കയറിയിരിക്കാന്‍ പറഞ്ഞ് അയാളെ ഞാന്‍ ക്ഷണിച്ചു; നിറഞ്ഞ കണ്ണുകളോടെ നടുക്കം വിട്ടുമാറാതെ സ്റ്റാന്‍ലി വിതുമ്പി

'പ്രാര്‍ഥന എപ്പോഴാണ് തുടങ്ങുക എന്നയാള്‍ ചോദിച്ചു. ഒമ്ബത് മണിക്ക് തുടങ്ങും, അകത്തേക്ക് കയറിയിരിക്കാന്‍ പറഞ്ഞ് അയാളെ ഞാന്‍ ക്ഷണിച്ചു. ഫോണ്‍ വരാനുണ്ടെന്നും പിന്നീട് വരാമെന്നും അയാള്‍ പറഞ്ഞു. മറ്റുള്ളവര്‍ക്ക് വേണ്ടി കാത്തു നില്‍ക്കുകയായിരുന്നു ഞാന്‍. തോളിലൊരു ബാഗും ക്യാമറയും കയ്യിലുണ്ടായിരുന്നു. ചര്‍ച്ചിന് മുന്നിലെ ഓഫീസിന് സമീപമാണ് അയാള്‍ നിന്നത്. കുട്ടികളാണ് പറഞ്ഞത്, ബോംബുമായി പൊട്ടിത്തെറിച്ചത് അയാളാണെന്ന്. പ്രാര്‍ത്ഥന തുടങ്ങിയപ്പോള്‍ ഞാന്‍ പള്ളിക്കകത്തേക്ക് പോയി. ഒന്നോ രണ്ടോ മിനിട്ട് കഴിഞ്ഞപ്പോള്‍ പള്ളിക്ക് പുറത്ത് സ്ഫോടനം കേട്ടു. സണ്‍ഡേ ക്ലാസുകള്‍ കഴിഞ്ഞ് കുറെ കുട്ടികള്‍ വെള്ളം കുടിക്കുന്നുണ്ടായിരുന്നു. ആ സമയത്താണ് ബോംബ് പൊട്ടിയത്. സ്ഫോടനത്തില്‍ സമീപത്തെ വാഹനങ്ങള്‍ക്കും ജനറേറ്ററുകള്‍ക്കും തീപിടിച്ചു.
തീ കാരണം ഞങ്ങള്‍ക്ക് പരുക്കേറ്റവരെ രക്ഷിക്കാനായില്ല. ഒന്നോ രണ്ടോ കുട്ടികളെ രക്ഷപെടുത്തി. പിന്നാലെ പറ്റാവുന്നവരെയെല്ലാം രക്ഷിച്ചു. ഇതിന് ശേഷം വലിയൊരു സ്ഫോടനമുണ്ടായി. പരിഭ്രാന്തരായി ഓടി രക്ഷപെടുകയായിരുന്നു ഞങ്ങള്‍. എന്റെ മകനെയും ഭാര്യയെയും കാണാതായി. ആശുപത്രിയിലാണ് പിന്നീടവരെ കണ്ടെത്തിയത്''- സ്റ്റാന്‍ലി പറഞ്ഞു. ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ ആശുപത്രിയില്‍ വെച്ചാണ് സ്റ്റാന്‍ലി ഇക്കാര്യം പറഞ്ഞത്. 'ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ഓര്‍മപുതുക്കുന്ന ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയെ കണ്ണീരിലാഴ്ത്തി 250 ലേറെ നിരപരാധികളാണ് സ്ഫോടന പരമ്പരയിൽ കൊല്ലപ്പെട്ടത്. 14 കുട്ടികളടക്കം 29 പേരാണ് സിയോണ്‍ പള്ളിയിലുണ്ടായ ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ടത്. സ്ഫോടനത്തിന്റെ നടുക്കത്തില്‍ നിന്നും ഇപ്പോഴും ശ്രീലങ്കന്‍ ജനത മുക്തരായിട്ടില്ല. സ്ഫോടനം നടന്ന പള്ളികളിലൊന്നായ സിയോണ്‍ പള്ളിയിലേക്ക് ചാവേറായെത്തിയ ആളെ പ്രാര്‍ഥനക്കായി ക്ഷണിച്ചത് താനാണെന്ന് കണ്ണീരോടെ പറയുകയാണ് പാസ്റ്ററായ ബ്രദര്‍ സ്റ്റാന്‍ലി.
https://www.facebook.com/Malayalivartha


























