അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയില്‍ കോളജ് ആഘോഷത്തിനിടെ ഉണ്ടായ വെടിവെപ്പില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു

യുഎസിലെ നോര്‍ത്ത് കരോലിന യൂണിവേഴ്‌സിറ്റിയില്‍ അധ്യയന വര്‍ഷത്തിലെ അവസാന ദിവസം ആഘോഷിക്കുന്നതിനിടെ വെടിവെപ്പ്.
ആക്രമണത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെടുകയും നാല് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
വിദ്യാര്‍ത്ഥികള്‍ക്കുനേരെയാണ് വെടിവെപ്പുണ്ടായത്. പരിക്കേറ്റവരില്‍ മൂന്ന് പേരുടെ നില അതീവ ഗുരുതരമാണെന്ന് അധികൃതര്‍ അറിയിച്ചു.
വെടിവെപ്പിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളോടെല്ലാം രക്ഷപ്പെടാന്‍ യൂണിവേഴ്‌സിറ്റി അധികൃതര്‍ നിര്‍ദേശിച്ചു.പലരും ഓടി രക്ഷപ്പെട്ടു.

അക്രമി കാമ്പസില്‍ പ്രവേശിച്ചെന്ന വാര്‍ത്ത പ്രചരിച്ചതോടെ വിദ്യാര്‍ത്ഥികള്‍ പരിഭ്രാന്തരായി.
സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഒരാളെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. ഇയാളുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇയാള്‍ ഒറ്റയ്ക്കാണ് വെടിവെച്ചതെന്ന് പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha


























