ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ഗാവിന്‍ വില്യംസിനെ പ്രധാനമന്ത്രി തെരേസ മേ പുറത്താക്കി

ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ഗാവിന്‍ വില്യംസിനെ പ്രധാനമന്ത്രി തെരേസ മേ പുറത്താക്കി. ടെലികോം മേഖലയുമായി ബന്ധപ്പെട്ട രേഖകള്‍ ചോര്‍ന്നത് വിവാദമായതിനെ തുടര്‍ന്നാണ് നടപടി. ഗാവിന്‍ വില്യംസിനെ പകരം പെന്നി മോര്‍ഡന്റിനെ പുതിയ പ്രതിരോധ സെക്രട്ടറിയായി നിയമിച്ചു. ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറിയായ ആദ്യ വനിതയാണ് പെന്നി.
രാജ്യത്തെ 5ജി നെറ്റ് വര്‍ക്കുമായി ബന്ധപ്പെട്ട് ചൈനീസ് കമ്ബനി ഹുവായിയുമായി തെരേസ മെയ് സര്‍ക്കാര്‍ ഏര്‍പ്പെട്ട കരാറിന്റെ വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ ചോര്‍ന്നിരുന്നു. തുടര്‍ന്ന് ഗാവിന്‍ വില്യംസിനോട് രാജിവെക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. തയ്യാറാകാത്ത സാഹചര്യത്തിലാണ് പുറത്താക്കല്‍ നടപടി.
https://www.facebook.com/Malayalivartha


























