ലൈംഗികബന്ധത്തിനു ശേഷം ഉറങ്ങുകയായിരുന്ന കൂട്ടുകാരന്റെ കാമുകിയെ ബലാത്സംഗം ചെയ്ത ക്രിക്കറ്റ് താരത്തിന് അഞ്ചു വര്‍ഷം തടവുശിക്ഷ

ഒരേ ടീമില്‍ കളിക്കുന്ന കൂട്ടുകാരന്റെ കാമുകി ഉറങ്ങിക്കിടക്കവേ ബലാത്സംഗം ചെയ്ത ക്രിക്കറ്റ് താരത്തിന് അഞ്ചു വര്‍ഷം തടവുശിക്ഷ. ഇംഗ്ളണ്ടിലെ വൂഴ്സെസ്റ്റര്‍ കൗണ്ടി ക്രിക്കറ്റ് ടീമിന്റെ മുന്‍ താരം അലക്സ് ഹേപ് ബേണാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരിക്കുന്നത്. സഹതാരമായിരുന്ന ജോ ക്ളാര്‍ക്കിന്റെ കാമുകിയെ ഉറക്കത്തിനിടയില്‍ ബലാത്സംഗം ചെയ്തു എന്നാണ് കുറ്റം.
2017-ല്‍ നടന്ന സംഭവത്തില്‍ ജോ ക്ളാര്‍ക്കുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം കാമുകി തളര്‍ന്നു മയങ്ങുമ്പോള്‍ അവിടെയെത്തിയ ഹേപ്ബേണ്‍ യുവതിയെ ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. ഈ മാസം ആദ്യം വിചാരണ പൂര്‍ത്തിയായ ഹീയര്‍ഫോര്‍ഡ് ക്രൗണ്‍ കോടതിയാണ് 23-കാരനായ താരം കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.
ഉറക്കത്തിനിടയില്‍ എതിര്‍പ്പ് പ്രകടിപ്പിക്കാതിരുന്നതിനാല്‍ സമ്മതമാണെന്ന് കരുതി എന്നാണ് ഹേപ്ബേണ്‍ തന്റെ പ്രവര്‍ത്തിയെ ന്യായീകരിച്ചത്. അതേസമയം തന്നെ ഉപയോഗിക്കുന്നത് കാമുകനായ ക്ളാര്‍ക്കാണെന്ന് ആദ്യം കരുതിയ യുവതി ഹേപ്ബേണാണെന്ന് അറിഞ്ഞത് പിന്നീടാണ്. കണ്ണു തുറന്നപ്പോള്‍ ഹേപ്‌ബേണിനെ കണ്ടെത്തിയതോടെ യുവതി എതിര്‍ത്തു.
ഒരു നൈറ്റ് ക്ളബ്ബില്‍ വെച്ചായിരുന്നു ക്ളാര്‍ക്കും യുവതിയും പരിചയപ്പെട്ടത്. പിന്നീട് ക്ളാര്‍ക്കിന്റെ ഫ്ളാറ്റില്‍ യുവതിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. ഇതിന് ശേഷം ക്ളാര്‍ക്ക് ബാത്ത്റൂമില്‍ പോയപ്പോഴായിരുന്നു ഹേപ്ബേണ്‍ വന്നത്. മദ്യലഹരിയിലായിരുന്ന ഹേപ്ബേണ്‍ മുറിയില്‍ ഒരു യുവതി കിടന്ന് ഉറങ്ങുന്നത് കണ്ട് അവസരമായി കാണുകയായിരുന്നു.
ആ സംഭവത്തിന് ഒരാഴ്ച മുമ്പ് വരെ വാട്സ് ആപ്പ് ഗ്രൂപ്പില്‍ പെടുന്ന അനേകം യുവതികളെ തങ്ങള്‍ പങ്കു വെച്ചിരുന്നതായി ഹേപ്ബേണ്‍ പറഞ്ഞു. ഉറങ്ങുമ്പോള്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് തന്റെ കാമുകന്‍ ക്ളാര്‍ക്കാണെന്ന ധാരണയില്‍ കിടന്ന യുവതി ഹേപ്ബേണിന്റെ സംസാരത്തിലെ ഓസ്ട്രേലിയന്‍ സ്ളാംഗ് കേട്ടാണ് കണ്ണു തുറന്നതും ഹേപ്‌ബേണിനെ കണ്ടതും.

അലക്സ് ഹേപ്‌ബേണ്‍ ഗേള്‍ഫ്രണ്ടിനൊപ്പം കോടതിയില്‍ എത്തുന്നു
സംഭവം ഇപ്പോഴും തന്നെ വേട്ടയാടുകയാണെന്നും തന്റെ ബന്ധം തന്നെ തകര്‍ത്തു കളഞ്ഞെന്നും കാമുകന്‍ ഉപേക്ഷിച്ച് പോയെന്നുമാണ് യുവതി കോടതിയില്‍ പറഞ്ഞത്.
https://www.facebook.com/Malayalivartha


























