അണുവിമുക്തമാക്കാത്ത ഒരേ സിറിഞ്ച് പല തവണ ഉയോഗിച്ചു; ഡോക്ടറുൾപ്പടെ 90 പേർക്ക് എച്ച്‌ഐവി വൈറസ് ബാധ

പാക്കിസ്ഥാനില്‍ അണുവിമുക്തമാക്കാത്ത ഒരേ സിറിഞ്ച് പല തവണ ഉയോഗിച്ച് 90ഓളം പേര്‍ക്ക് എച്ച്‌ഐവി വൈറസ് ബാധ പടര്‍ത്തിയ ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. മലിനമായ സിറിഞ്ച് ഇയാള്‍ നിരവധി തവണ ഉപയോഗിച്ചതായി കണ്ടെത്തി. ഡോക്ടറിനെ അറസ്റ്റ് ചെയ്തത് ആരോഗ്യ വകുപ്പിന്റെ പരാതിയെ തുടര്‍ന്നെന്ന് കാമറാന്‍ നവാസ് എന്ന പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.
ഡോക്ടറിനും എച്ചഐവി ബാധയുള്ളതായി പൊലീസ് അറിയിച്ചു. ലര്‍കാന നഗരപരിധിയില്‍ കഴിഞ്ഞ ആഴ്ച 18 കുട്ടികള്‍ക്ക് എച്ചഐവി ബാധിച്ചതായി സ്ഥിതീകരിച്ചിരുന്നു. എച്ച് ഐവി ടെസ്റ്റ് നടത്തിയ 90 പേരില്‍ 65പരും കുട്ടികളാണ്. ഇവരുടെയെല്ലാം ഫലം പോസിറ്റീവാണ്. കുട്ടികളുടെ രക്ഷിതാക്കളെ ടെസ്റ്റ് ചെയ്‌തെങ്കിലും എല്ലാവരുടെ ഫലവും നെഗറ്റീവായിരുന്നു.
എച്ച്ഐവി പ്രതിരോധത്തില്‍ പിന്നില്‍ നില്‍ക്കുന്ന രാജ്യമാണ് പാക്കിസ്ഥാന്‍. മയക്കുമരുന്ന് ഉപയോഗിക്കുന്നവരിലും ലൈംഗിക തൊഴിലാളികളിലും വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളിലുമാണ് കൂടുതലായും എച്ച്ഐവി ബാധ കണ്ടുവരുന്നത്.
https://www.facebook.com/Malayalivartha


























