126 മണിക്കൂര്‍ തുടര്‍ച്ചയായി നൃത്തം ചെയ്ത് നേപ്പാളി കൗമാരക്കാരി ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡില്‍ ഇടംപിടിച്ചു

126 മണിക്കൂര്‍ തുടര്‍ച്ചയായി നൃത്തം ചെയ്ത് നേപ്പാളി കൗമാരക്കാരി ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡില്‍ ഇടംപിടിച്ചു. ഇന്ത്യക്കാരി കൈയടക്കിയിരുന്ന നേട്ടമാണ് ബന്ദന നേപ്പാള്‍ എന്ന പെണ്‍കുട്ടി മറികടന്നത്. കിഴക്കന്‍ നേപ്പാളിലെ ധന്‍കുത്ത സ്വദേശിയാണ് ബന്ദന. വെള്ളിയാഴ്ചയാണ് നേട്ടം സംബന്ധിച്ച് ഗിന്നസ് റിക്കാര്‍ഡ്‌സില്‍നിന്ന് ഔദ്യോഗിക അറിയിപ്പ് ലഭിച്ചത്.
നേട്ടം സ്വന്തമാക്കിയ ബന്ദനയെ പ്രധാനമന്ത്രി കെ.പി. ഒലി ശര്‍മ ഔദ്യോഗിക വസതിയില്‍ അഭിനന്ദിച്ചു. കലാമണ്ഡലം ഹേമലതയാണ് ഇതിനു മുന്പ് ഈ നേട്ടം കൈയടക്കിവച്ചിരുന്നത്. 2011ല്‍ 123 മണിക്കൂറും 15 മിനിറ്റുമാണ് ഹേമലത തുടര്‍ച്ചയായി നൃത്തം ചെയ്തത്.
https://www.facebook.com/Malayalivartha


























