മിസൈല്‍ പരീക്ഷണം ഔദ്യോഗികമായി സ്ഥിരീകരിച്ച് ഉത്തരകൊറിയ

മിസൈല്‍ പരീക്ഷണം ഔദ്യോഗികമായി സ്ഥിരീകരിച്ച് ഉത്തരകൊറിയ. രാജ്യത്തിന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ് മിസൈല്‍ പരീക്ഷണം സ്ഥിരീകരിച്ചത്. ഹോഡോ മേഖലയില്‍ നിന്ന് പരീക്ഷണം നടത്തിയെന്നാണ് ഉത്തരകൊറിയ അറിയിക്കുന്നത്. നിരവധി ഹ്രസ്വദൂര മിസൈലുകള്‍ കിം ജോങ് ഉന്നിന്റെ നിര്‍ദേശപ്രകാരം ഉത്തരകൊറിയ പരീക്ഷിച്ചു. രാജ്യത്തിന്റെ രാഷ്ട്രീയ പരമാധികാരവും സാമ്പത്തിക സ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിനായാണ് പരീക്ഷണം നടത്തിയതെന്നും ഉത്തരകൊറിയ വ്യക്തമാക്കുന്നു.
അതേസമയം, മിസൈല്‍ പരീക്ഷണം സംബന്ധിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രതികരണം പുറത്ത് വന്നു. നിലവില്‍ ഉത്തരകൊറിയയും അമേരിക്കയും തമ്മില്‍ നില നില്‍ക്കുന്ന നല്ല ബന്ധം അപകടത്തിലാക്കാന്‍ കിം ജോങ് ഉന്‍ ശ്രമിക്കില്ലെന്ന് ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു. താന്‍ ഒപ്പമുണ്ടെന്ന് ഉത്തരകൊറിയന്‍ നേതാവിന് അറിയാം. തനിക്ക് തന്ന വാഗ്ദാനം കിം ലംഘിക്കില്ലെന്നാണ് പ്രതീക്ഷയെന്നും ട്രംപ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























