റഷ്യയില്‍ എമര്‍ജന്‍സി ലാന്‍ഡിംഗിനിടെ യാത്രാവിമാനത്തിന് തീപിടിച്ചുണ്ടായ അപകടത്തില്‍ മരണം 41 ആയി, പറന്നുയര്‍ന്ന ഉടന്‍ സിഗ്‌നല്‍ തകരാറിനെ തുടര്‍ന്ന് വിമാനം തിരിച്ചിറക്കിയെങ്കിലും തീപിടിക്കുകയായിരുന്നു

റഷ്യയില്‍ എമര്‍ജന്‍സി ലാന്‍ഡിംഗിനിടെ യാത്രാവിമാനത്തിന് തീപിടിച്ചുണ്ടായ അപകടത്തില്‍ മരണം 41 ആയി. മോസ്‌കോ വിമാനത്താവളത്തിലാണ് സംഭവം. സുഖോയ് സൂപ്പര്‍ജെറ്റ് വിമാനത്തിനാണ് തീപിടിച്ചത്.
പറന്നുയര്‍ന്ന ഉടന്‍ സിഗ്‌നല്‍ തകരാറിനെ തുടര്‍ന്ന് വിമാനം തിരിച്ചിറക്കിയെങ്കിലും തീപിടിക്കുകയായിരുന്നു. സംഭവത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ജീവനക്കാര്‍ ഉള്‍പ്പെടെ 78 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.
അതേസമയം, തീപിടിത്തമുണ്ടാകാനുള്ള കാരണം പരിശോധിച്ചു വരികയാണെന്ന് അധികൃതര്‍ അറിയിച്ചു.
"
https://www.facebook.com/Malayalivartha


























