ഹാരി രാജകുമാരനും മേഗനും ആണ്‍കുഞ്ഞ്

ബ്രിട്ടിഷ് ജനത രാജകുടുംബത്തിലെ പുതിയ അംഗത്തിന്റെ വരവ് ആഘോഷിക്കുകയാണ് .
ഹാരി രാജകുമാരനും ഭാര്യ മേഗനും ആണ്‍കുഞ്ഞ് പിറന്നു. ഹാരി രാജകുമാരന്‍ തന്നെയാണ് സന്തോഷവാര്‍ത്ത ലോകത്തെ അറിയിച്ചത്.
ബ്രിട്ടനിലെ സസക്‌സ് കൊട്ടാരത്തില്‍ നടക്കുന്നതെന്തും കൗതുകവും വാര്‍ത്തയുമാണ് ലോകത്തിന്.
പപ്പരാസികളോടൊപ്പം രാജകുടുംബത്തിന്റെ ഓരോനീക്കവും സസൂക്ഷ്മം നിരീക്ഷിക്കുന്നവരും ഏറെയുണ്ട്.
ബ്രിട്ടീഷ് രാജ്ഞി എലിസബത്തിന്റെ എട്ടാമത്തെ പേരക്കുട്ടിയായി ഹാരിയുടെയും മേഗന്റെയും കുഞ്ഞ് പിറന്നെന്ന വാര്‍ത്തയും ബ്രിട്ടനില്‍ പുതിയ ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടു.
സസക്‌സ് കൊട്ടാരത്തിന് പുറത്ത് ജനങ്ങള്‍ തടിച്ചുകൂടി. ആശംസകള്‍ക്ക് നന്ദി അറിയിച്ചുകൊണ്ട് ഹാരി രാജകുമാരന്‍ തന്നെ രംഗത്തെത്തി.
https://www.facebook.com/Malayalivartha


























