ബ്രൂണെയില്‍ റംസാന്‍ മാസാരംഭത്തോടെ പുതിയ നിയമം: വിവാഹേതര ബന്ധങ്ങള്‍ക്കും ബലാത്സംഗത്തിനും സ്വവര്‍ഗ്ഗ-ഗുദ രതികള്‍ക്കും വധശിക്ഷ

ലോകത്തെ ഏറ്റവും സമ്പന്ന രാജ്യങ്ങളിലൊന്നും വിനോദ സഞ്ചാര മേഖലയിലെ വമ്പനുമായ ബ്രൂണെ ദ്വീപില്‍ പുതിയ റംസാന്‍ മാസാരംഭത്തോടെ കൊണ്ടു വരുന്ന പുതിയ നിയമത്തിനെതിരേ ഹോളിവുഡ് താരങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ എതിര്‍പ്പ് രൂക്ഷമാകുന്നു. ഏപ്രില്‍ മൂന്നിന് സുല്‍ത്താന്‍ പ്രഖ്യാപിച്ച പുതിയ നിയമത്തെ എതിര്‍ത്ത് ലോകമെമ്പാടു നിന്നും പ്രതിഷേധം ശക്തമായിരിക്കുകയാണ്.
സ്വവര്‍ഗ്ഗപ്രണയത്തിന് കല്ലെറിഞ്ഞു കൊല്ലുക, വിവാഹേതരബന്ധങ്ങള്‍, ബലാത്സംഗം, സ്വവര്‍ഗ്ഗരതി, ഗുദരതി എന്നിവയ്ക്ക് വധശിക്ഷ എന്നിങ്ങനെ ശരിയത്ത് അനുസരിച്ച് ശിക്ഷ നടപ്പാക്കുന്നതാണ് പുതിയ നിയമം. സുല്‍ത്താന്റെ പ്രഖ്യാപനത്തിന് തൊട്ടു പിന്നാലെ എതിര്‍പ്പുകളും ഉയര്‍ന്നു തുടങ്ങി.
ഏറ്റവും വലിയ വിനോദസഞ്ചാര ഭീമന്മാരില്‍ ഒരാളായ ബ്രൂണെയുടെ ഹോട്ടലുകള്‍ ബഹിഷ്‌ക്കരിക്കും എന്ന ഭീഷണിയോടെ ഹോളിവുഡ് താരം ജോര്‍ജ്ജ് ക്ളൂണി, പാട്ടുകാരന്‍ എല്‍ട്ടന്‍ ജോണ്‍ എന്നിവരെല്ലാം പ്രതിഷേധവുമായി വന്നു. മുസ്ളീം ഭൂരിപക്ഷമുള്ള തെക്കു കിഴക്കന്‍ ഏഷ്യയിലെ ചെറിയ ദ്വീപില്‍ മയക്കുമരുന്ന വ്യാപാരം, കൊലപാതകം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്ക് ഇപ്പോഴും വധശിക്ഷ നിലനില്‍ക്കുന്നുണ്ട്. എന്നിരുന്നാലും ബ്രൂണെയില്‍ 29 വര്‍ഷമായി ആരെയും വധശിക്ഷയ്ക്ക് ഇരയാക്കിയിട്ടില്ല.
എന്നാല്‍ 2014 മുതല്‍ രാജ്യത്ത് ശരിയത്ത് അനുശാസിക്കുന്ന നിയമങ്ങളും ശിക്ഷകളും നടപ്പാക്കാന്‍ ബ്രൂണെ ശ്രമിച്ചു വരികയാണ്. എന്നാല്‍ പുതിയ നിയമം ബ്രൂണെയ്ക്ക് സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുമെന്ന ഭയം ഉടലെടുത്തതോടെ പുതിയ നിയമങ്ങളില്‍ പുനരാലോചനയ്ക്ക് സമ്മര്‍ദ്ദം ശക്തമായി.
സ്വവര്‍ഗ്ഗാനുരാഗികളുടെയും ലൈംഗിക ന്യൂനപക്ഷങ്ങളുടെയും മനുഷ്യവകാശം സംരക്ഷിക്കാതെ അവരെ രണ്ടാം തരക്കാരായി മുദ്രകുത്താനുള്ള നീക്കത്തിനെതിരേ ജനാധിപത്യവാദികള്‍ ശക്തമായ വിമര്‍ശനം മുന്നോട്ടു വച്ചിരുന്നു. ഇതോടെ ശിക്ഷ തല്‍ക്കാലം പിന്‍വലിക്കുകയാണെന്ന് സുല്‍ത്താന്‍ റമദാന്‍ മാസത്തോടനുബന്ധിച്ച് നടത്തിയ അഭിസംബോധനയില്‍ വ്യക്തമാക്കിയിരിക്കുകയാണ്.
'സാധാരണ നിയമങ്ങളും ശരീയത്ത് നിയമങ്ങളും ജനങ്ങളുടെ സമാധാനവും ക്ഷേമവും ഉറപ്പു വരുത്താന്‍ വേണ്ടിയുള്ളതാണ്. ശരീയത്ത് നിയമങ്ങള്‍ നടപ്പിലാക്കാന്‍ അനേകം സംശയങ്ങളും ധാരണാപിശകുകളും നിലനില്‍ക്കുന്നുണ്ടെന്ന് ബോദ്ധ്യമായി. ഇത് പരിഹരിച്ചാല്‍ മാത്രമേ ഈ നിയമങ്ങള്‍ നടപ്പില്‍ വരുത്തുന്നത് ഗുണം ചെയ്യൂ. ജനങ്ങളുടെ സദാചാരസംരക്ഷണം എന്നത് വളരെ പ്രധാനമാണ്.' റമദാന്‍ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha


























