ഞെട്ടിച്ച് പ്രിയങ്ക ചോപ്ര, ട്രോളുമായി സൈബർ ലോകം; ന്യൂയോര്‍ക്കില്‍ വെച്ച് നടന്ന ലോകത്തിലെ ഏറ്റവും വലിയ ഫാഷന്‍ മേളയായ മെറ്റ് ഗാലയുടെ റെഡ് കാർപെറ്റിൽ വസ്ത്രധാരണം കൊണ്ട് ഞെട്ടിച്ച് പ്രിയങ്ക ചോപ്ര

ന്യൂയോര്‍ക്കില്‍ വെച്ച് നടന്ന ലോകത്തിലെ ഏറ്റവും വലിയ ഫാഷന്‍ മേളയായ മെറ്റ് ഗാലയില്‍ പങ്കെടുക്കാനെത്തിയ പ്രിയങ്ക ചോപ്രയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. വേദിയിലെത്തിയ പ്രിയങ്ക അണിഞ്ഞിരുന്ന വസ്ത്രവും മേക്കപ്പും ഹെയര്‍ സ്റ്റൈലുമാണ് പ്രിയങ്കയുടെ ആരാധകരെ അമ്ബരപ്പിച്ചിരിക്കുന്നത്. പ്രിയങ്കയുടെ ആ വെറൈറ്റി ലുക്കിനെപ്പറ്റി അനേകം ട്രോളുകളാണിപ്പോള്‍ വന്നുകൊണ്ടിരിക്കുന്നത്.
ഭർത്താവ് നിക് ജൊനാസിനൊപ്പമാണ് പ്രിയങ്ക എത്തിയത്. ഇത് മൂന്നാം തവണയാണ് പ്രിയങ്ക മെറ്റ് ഗാലയുടെ റെഡ് കാർപെറ്റിലെത്തുന്നത്. ലൂയിസ് കരോളിന്റെ ആലീസ് ഇന്‍ വണ്ടര്‍ലാന്റില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട വസ്ത്രമായിരുന്നു പ്രിയങ്ക തിരഞ്ഞെടുത്തത്. ഒപ്പം കാപ്പിരി സ്റ്റൈലില്‍ അലക്ഷ്യമായിട്ടിരുന്ന മുടിയായിരുന്നു കൂടുതല്‍ വെറൈറ്റി ആയത്. വൈറ്റ് സ്യൂട്ടായിരുന്നു നിക് ധരിച്ചത്.
ഭര്‍ത്താവ് നിക് ജോനാസിനൊപ്പമാണ് പ്രിയങ്ക മെറ്റ് ഗാലയില്‍ പങ്കെടുത്തത്. പ്രിയങ്കയെ സംബന്ധിച്ച് മെറ്റ് ഗാല പ്രത്യേകതകള്‍ നിറഞ്ഞതാണ്. 2017 ലെ മെറ്റ് ഗാലയില്‍ വച്ചാണ് പ്രിയങ്കയും നിക് ജോനാസും പ്രണയത്തിലാകുന്നത്. എന്നാല്‍ ഇത്തവണ ദീപിക പ്രിയങ്കയെ കടത്തി വെട്ടിയെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. പിങ്ക് നിറത്തിലുള്ള ഗൗണ്‍ ധരിച്ച് ബാര്‍ബി ഡോളിനേപ്പോലെയാണ് ദീപിക പ്രത്യക്ഷപ്പെട്ടത്.
വേദിയില്‍ നില്‍ക്കുന്ന പ്രിയങ്കയുടെയും ഭര്‍ത്താവ് നിക്കിന്റെയും ചിത്രങ്ങള്‍ പുറത്തു വന്നുപ്പോള്‍ അഭിനന്ദനങ്ങളേക്കാള്‍ ഏറെ വിമര്‍ശനങ്ങളാണ് പ്രിയങ്കയ്ക്ക് നേരേ ഉയരുന്നത്. സാമൂഹിക മാധ്യമങ്ങളില്‍ ഇത് സംബന്ധിച്ച ട്രോളുകളും സജീവമാവുകയാണ്.
അതിനിടെ നടന്‍ യോഗി ബാബുവിന് പ്രിയങ്ക പുതിയ എതിരാളിയാകുമെന്ന് കണ്ടെത്തിയിരിക്കുകയാണ് ഗായകന്‍ ശ്രീനിവാസ്. പ്രിയങ്കയുടെയും യോഗി ബാബുവിന്റെയും ഹെയര്‍സ്റ്റൈലിലുള്ള സമാനതകളാണ് കാരണം. തിരക്കഥാകൃത്തായ ശില്‍പ്പ രത്നത്തിന്റെ ട്വീറ്റ് പങ്കുവച്ചാണ് ശ്രീനിവാസ് ഇങ്ങനെക്കുറിച്ചത്. ഈ ട്രോള്‍ ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്.
വിചിത്രമായ വസ്ത്രവിധാനം കൊണ്ട് എന്നും ആരാധകരെ ഞെട്ടിച്ചിട്ടുള്ള പോപ്പ് ഗായികയാണ് ലേഡി ഗാഗ. ലോകത്തിലെ ഏറ്റവും വലിയ ഫാഷന്‍ മേളയായ മെറ്റ് ഗാലയിലും ഗാഗ പതിവ് തെറ്റിച്ചില്ല. ഇത്തവണ തുണിയുരിഞ്ഞാണ് ഗാഗയുടെ പ്രകടനം.
തുടക്കത്തില്‍ മജന്ത നിറത്തിലുള്ള ഒരു ഗൗണാണ് ഗാഗ ധരിച്ചിരുന്നത്. റെഡ് കാര്‍പ്പറ്റില്‍ എത്തിയപ്പോള്‍ മേല്‍ വസ്ത്രം അഴിച്ചു കളഞ്ഞു. പിന്നീട് റെഡ് കാര്‍പ്പറ്റില്‍ എത്തിയപ്പോള്‍ ആരാധകര്‍ക്ക് മുന്‍പില്‍ വച്ച് മജന്ത ഗൗണ്‍ അഴിച്ചു മാറ്റി കറുത്ത നിറത്തിലുള്ള ഗൗണില്‍ പ്രത്യക്ഷപ്പെട്ടു. ഒടുവില്‍ ഗൗണും അഴിച്ചു ബാറ്റി ബിക്കിനിക്ക് സമാനമായ വസ്ത്രം ധരിച്ച് പോസ് ചെയ്തു.
https://www.facebook.com/Malayalivartha


























