അമേരിക്കയിലെ കൊളോറോഡോയില്‍ സ്‌കൂളില്‍ വെടിവെപ്പ്... പതിനെട്ടുകാരനായ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

അമേരിക്കയിലെ കൊളോറോഡോയില്‍ സ്‌കൂളില്‍ വെടിവെപ്പ്. പതിനെട്ടുകാരനായ വിദ്യാര്‍ഥി മരിച്ചു. ഏഴു വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. സ്‌കൂളിലെ തന്നെ രണ്ടുവിദ്യാര്‍ഥികളാണ് വെടിവെപ്പ് നടത്തിയത്. ഹൈലാന്‍ഡ്‌സ് റാഞ്ചിലെ സ്‌റ്റെം സ്‌കൂളില്‍ ചൊവ്വാഴ്ചയാണ് സംഭവം.
സംഭവസ്ഥലത്തുനിന്ന് ഒരു കൈത്തോക്ക് കണ്ടെത്തിയിട്ടുണ്ട്. തോക്കുമായെത്തിയ വിദ്യാര്‍ഥികള്‍ രണ്ടു ക്ലാസുകളില്‍ കയറി വെടിവെക്കുകയായിരുന്നു. വെടിവെച്ച വിദ്യാര്‍ഥികളെ സ്‌കൂള്‍ ജീവനക്കാരുടെ സഹായത്തോടെ പോലീസ് അറസ്റ്റ് ചെയ്തു. മരിച്ച വിദ്യാര്‍ഥിയുടെ പേര് അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. പരിക്കേറ്റ വിദ്യാര്‍ഥികളുടെ നില ഗുരുതരമാണെന്നാണ് സൂചന.
അധ്യാപകര്‍ക്കോ മറ്റു ജീവനക്കാര്‍ക്കോ വെടിവെപ്പില്‍ പരിക്കേറ്റിട്ടില്ല. പോലീസ് ഉടന്‍ എത്തിയതിനാല്‍ നിരവധി ജീവനുകള്‍ രക്ഷിക്കാന്‍ സാധിച്ചെന്ന് അധികൃതര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























