പാക്കിസ്ഥാനിലെ ലാഹോറില്‍ സൂഫി ആരാധനാലയത്തിനു സമീപമുണ്ടായ സ്‌ഫോടനത്തില്‍ നാലു പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

പാക്കിസ്ഥാനിലെ ലാഹോറില്‍ സൂഫി ആരാധനാലയത്തിനു സമീപമുണ്ടായ സ്‌ഫോടനത്തില്‍ നാലു പേര്‍ കൊല്ലപ്പെടുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പ്രശസ്തമായ ദത്ത ദര്‍ബാര്‍ സൂഫി ആരാധനാലയത്തിനു സമീപമാണ് ആക്രമണമുണ്ടായത്. സുരക്ഷാ ഉദ്യോഗസ്ഥരെ ലക്ഷ്യംവച്ചാണ് ബോംബാക്രമണം നടന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
2017ല്‍ പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ സൂഫി സ്മാരകത്തിനുനേര്‍ക്കുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 72ല്‍ അധികംപേര്‍ കൊല്ലപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha


























