കാബൂളിലെ ആസ്ഥാനത്ത് ഭീകരര്‍ നടത്തിയ സ്‌ഫോടനത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. 24 പേര്‍ക്കു പരിക്ക്

അമേരിക്കന്‍ സന്നദ്ധസംഘടനയായ കൗണ്ടര്‍പാര്‍ട്ട് ഇന്റര്‍നാഷണലിന്റെ കാബൂളിലെ ആസ്ഥാനത്ത് ഭീകരര്‍ നടത്തിയ സ്‌ഫോടനത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. 24 പേര്‍ക്കു പരിക്കേറ്റു.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി താലിബാന്‍ വക്താവ് സബിയുള്ള മുജാഹിദ് അറിയിച്ചു. അഞ്ച് ഭീകരരും ആക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. രണ്ടു നില കെട്ടിടത്തില്‍ നിന്ന് 200ലേറെ ജീവനക്കാരെ ഒഴിപ്പിച്ചു. സ്‌ഫോടകവസ്തുക്കള്‍ നിറച്ച ഒരു വാഹനം കെട്ടിടപരിസരത്തുനിന്നു കണ്ടെത്തിയെന്നും നിര്‍വീര്യമാക്കുമെന്നും അഫ്ഗാന്‍ വൃത്തങ്ങള്‍ അറിയിച്ചു.
https://www.facebook.com/Malayalivartha


























