വീഡിയോ ഗെയിം കളിച്ച് പരാജയപ്പെട്ട പിതാവ് പിഞ്ചു കുഞ്ഞിനെ മര്‍ദ്ദിച്ച് ദേഷ്യം തീര്‍ത്തു, കുട്ടി മരിച്ചു, ഇയാള്‍ക്കെതിരെ ക്രിമിനല്‍ കുറ്റം

അമേരിക്കയിലെ കെന്റക്കിയില്‍ വീഡിയോ ഗെയിം കളിച്ച് പരാജയപ്പെട്ടതിന്റെ ദേഷ്യത്തില്‍ ഒരു പിതാവ് പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തി.
സംഭവ സമയം കുട്ടിയും പിതാവും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഗെയിം കളിച്ച് പരാജയപ്പെട്ടതിനെ തുടര്‍ന്ന് കലിപൂണ്ട ഇയാള്‍ ഗെയിം കളിക്കുവാന്‍ ഉപയോഗിക്കുന്ന ഡിവൈസ് എടുത്ത് കുഞ്ഞിനു നേര്‍ക്ക് എറിഞ്ഞിരുന്നു. എന്നിട്ടും കലി തീരാതെ കുഞ്ഞിന്റെ തലയ്ക്ക് അടിയ്ക്കുകയും അതിനെ കൈയ്യിലെടുത്ത് നിലത്തേയ്ക്ക് ഇടുകയും ചെയ്തുവത്രേ.
തുടര്‍ന്ന് കുട്ടിയെ എടുത്ത് ബെഡ്ഡില്‍ കിടത്തിയതിനു ശേഷം അയാള്‍ ബാത്ത്‌റൂമില്‍ പോയി.
ഇദ്ദേഹം തിരികെ വന്നപ്പോള്‍ കുട്ടി അനക്കമില്ലാതെ കിടക്കുന്നതായി കണ്ടു.
ഉടന്‍ തന്നെ അടിയന്തിര ഘട്ടങ്ങളില്‍ വിളിക്കുന്ന നമ്പറായ 911-ല്‍ വിളിച്ച പിതാവ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു.
ഇയാള്‍ക്കെതിരെ ക്രിമിനല്‍ കുറ്റമാണ് പോലീസ് ചുമത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha


























