ദക്ഷിണാഫ്രിക്കയിലെ ഒരു ഫാമില്‍ വിനോദ സഞ്ചാരികള്‍ക്കൊപ്പം നിന്നു സെല്‍ഫി എടുക്കാനായി 108 സിംഹകുട്ടികളെ പട്ടിണിക്കിട്ടു!

ദക്ഷിണാഫ്രിക്കയിലെ പിയെന്‍ക ഫാം അടച്ചുപൂട്ടാന്‍ ഉത്തരവ്. വിനോദ സഞ്ചാരികള്‍ക്കൊപ്പം നിന്നു സെല്‍ഫി എടുക്കുന്നതിനായി 108 സിംഹ കുട്ടികളെയാണ് ഇവിടെ പട്ടിണിക്കിട്ട് അടച്ചിട്ടിരിക്കുന്നത്. വാണിജ്യ ആവശ്യത്തിനെന്ന പേരിലാണ് സിംഹ കുട്ടികളെ പിയെന്‍ക ഫാമില്‍ അടച്ചിട്ടിരിക്കുന്നത്. ഉടമസ്ഥന്‍ ക്രൂരമായി മര്‍ദ്ദിച്ചിട്ടുമുണ്ട്.
അന്വേഷണത്തില്‍ ഇവയുടെ ദയനീയ അവസ്ഥ ശ്രദ്ധയില്‍ പെട്ടതോടെയാണ് മൃഗങ്ങളെ മറ്റൊരിടത്തേക്ക് മാറ്റിയ ശേഷം ഫാം അടച്ചു പൂട്ടാന്‍ ഉത്തരവിറക്കിയത്.
പട്ടിണിക്കിട്ട് എല്ലും തോലുമായ അവസ്ഥയിലാണ് ഫാമിലെ സിംഹങ്ങള്‍. ആരോഗ്യം ക്ഷയിച്ചതുമൂലം ദേഹത്തെ രോമങ്ങളെല്ലാം പൊഴിഞ്ഞു തൊലിയും എല്ലും പുറത്തുകാണാം.
രണ്ടു സിംഹങ്ങള്‍ക്ക് നടക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയാണ്. ഇവയുടെ ഞരമ്പിനു ബലക്ഷയവും ഉണ്ട്. സിംഹങ്ങള്‍ക്കൊപ്പം നിന്ന് വിനോദ സഞ്ചാരികള്‍ക്ക് ചിത്രമെടുക്കാനാണ് ഇത്രയും ക്രൂരമായി ഇവയെ വളര്‍ത്തിയത്.
ദക്ഷിണാഫ്രിക്കയില്‍ വാണിജ്യാടിസ്ഥാനത്തില്‍ സിംഹങ്ങളെ വളര്‍ത്തുന്നതിനു വിലക്കില്ല. സിംഹത്തിന്റെ തോല്‍ കയറ്റുമതി ചെയ്യുന്നതും ആഫ്രിക്കയിലെ പ്രധാന തൊഴിലില്‍ ഒന്നാണ്.
https://www.facebook.com/Malayalivartha


























